ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം വണ്ടൂരില്‍ ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ 3 പേര്‍ പിടിയില്‍. കാളികാവ് സ്വദേശികളാണ് കസ്റ്റഡിയില്‍ ഉള്ളത്. ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കാളികാവ് സ്വദേശി ഉമ്മറിന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞാണ് മര്‍ദിച്ചത്. വണ്ടൂര്‍ ചെള്ളിതോട് വെച്ച് വൈകിട്ട് 7ഓടെയാണ് സംഭവം. എ.പി അനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിലേക്ക് വരികയായിരുന്നു തരൂര്‍.
ബൈക്കില്‍ എത്തിയ സംഘം വാഹനം തടഞ്ഞു അസഭ്യം പറയുകയും ഗണ്‍മാനെ മര്‍ദിച്ചു എന്നാണ് പരാതി. ഗണ്‍മാന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ശശി തരൂരിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം ആക്രമിച്ചത്. ശശി തരൂരിനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗണ്‍മാന്‍ ഇടപെട്ടു. ഇതോടെ ഗണ്‍മാനെ ബൈക്കിലെത്തിയ സംഘം മര്‍ദിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























