യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

സമുദായത്തിന്റെ പേരില്‍ വോട്ടു തേടിയെന്ന പരാതികളില്‍ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. ഇന്ന് തന്നെ പേരാമ്പ്ര മണ്ഡലത്തിലെ എല്‍ഡിഎഫ് അനൗണ്‍സ്‌മെന്റില്‍ സമുദായത്തിന്റെ പേരു സൂചിപ്പിച്ച് വോട്ട് തേടിയെന്ന വിവാദത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.പി.രാമകൃഷ്ണനു നേരത്തെ നോട്ടിസ് ലഭിച്ചിരുന്നു.
സമുദായത്തിന്റെ പേരില്‍ വീട്ടിലെത്തി വോട്ട് അഭ്യര്‍ഥിച്ചതായി കാട്ടി മൂന്നു പേര്‍ റിട്ടേണിങ് ഓഫിസര്‍ക്കു നല്‍കിയ പരാതിയിലാണ് വിശദീകരണം തേടി പേരാമ്പ്ര മണ്ഡലത്തിലെ ഉപ വരണാധികാരി തെഹ്‌ലിയയ്ക്കു നോട്ടിസ് അയച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ് ലഭിച്ചാല്‍ മൂന്നു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം എന്നാണ് വ്യവസ്ഥ. തെഹ്‌ലിയയ്ക്ക് എതിരെ കമ്മിഷന് ലഭിച്ച മൂന്നു പരാതിയും ഒരേ സ്വഭാവത്തിലുള്ളതാണ് എന്നാണ് വിവരം. പരാതിക്കൊപ്പം തെളിവുകളൊന്നും സമര്‍പ്പിച്ചിട്ടില്ല.
അതേസമയം, ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഫാത്തിമ തെഹ്‌ലിയയുടെ ഇന്നത്തെ പ്രചാരണ പരിപാടികള്‍ മാറ്റിവച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഫാത്തിമയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി വിട്ടെങ്കിലും വെള്ളിയാഴ്ചത്തെ പ്രചാരണം അവസാനിപ്പിച്ചു.
https://www.facebook.com/Malayalivartha


























