വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരനെ ആക്രമിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷം തടവു ശിക്ഷയും 75,000 രൂപ പിഴയും...
വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരനെ ആക്രമിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷം തടവു ശിക്ഷയും 75,000 രൂപ പിഴയും...
ഉല്ലല ഓണിശേരി ലക്ഷം വീട് കോളനിയില്‍ അഖിലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.വൈക്കം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് സി.ടി. റെജിമോനെയാണ് അഖില്‍ ആക്രമിച്ചത്.
2012ലാണ് സംഭവം നടന്നത്. വധശ്രമക്കേസില്‍ അഖിലിനെ അറസ്റ്റ് ചെയ്യാന്‍ തലയാഴം കൂവം ഭാഗത്തുള്ള വീട്ടില്‍ റെജിമോന് ഉള്‍പ്പടെയുള്ള പോലീസ് സംഘം എത്തിയിരുന്നു. പോലീസിനെ കണ്ട അഖില്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ റെജിമോനും പിന്നാലെ ഓടി.
ഇതിനിടെ പാടശേഖരത്തില്‍ കുത്തി നിര്‍ത്തിയിരുന്ന മരക്കൊമ്പ് ഊരി റെജിമോനെ അഖില്‍ അടിക്കുകയായിരുന്നു.റെജിമോന്റെ ദേഹത്തു കയറിയിരുന്ന് കണ്ണുകളില്‍ വിരല്‍ കുത്തി ഇറക്കി. തൊണ്ടക്കുഴിയില്‍ കൈമുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. നെഞ്ചില്‍ കടിച്ചു മുറിച്ചു. പിന്നാലെ എത്തിയ പൊലീസ് സംഘമാണ് റെജിയെ രക്ഷിച്ചത്.പരുക്കേറ്റ റെജിമോന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അഖിലിനെതിരെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, കൊലപാതകശ്രമം, മോഷണം തുടങ്ങി 26 കേസുകളുണ്ട്. വൈക്കം സിഐ ആയിരുന്ന എസ്.പ്രദീപാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
15 സാക്ഷികളെ വിസ്തരിച്ചു. നാല് തൊണ്ടിമുതലുകളും ഹാജരാക്കി. അഡീഷനല്‍ സെഷന്‍സ് ജഡ്ജി ജോണ്സണ് ജോണ്‍ ആണ് ശിക്ഷ വിധിച്ചത്.
"
https://www.facebook.com/Malayalivartha