Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

തുഞ്ചത്ത് ആചാര്യന്റെ പ്രതിമ സ്ഥാപിക്കാതിരിക്കാൻ കാരണം താലിബാൻ മനസ്:തുഞ്ചത്ത് ആചാര്യൻ ഏതെങ്കിലും ജനവിഭാ​ഗത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടേയോ ഭാ​ഗമല്ല; എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ നാട്ടിൽ സ്ഥാപിച്ചാൽ മതേതരത്വം തകരുകയുമില്ലെന്ന് കെ.സുരേന്ദ്രൻ

20 SEPTEMBER 2021 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...

പ്രശസ്ത നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ ടി ആർ ശങ്കുണ്ണി അന്തരിച്ചു

സങ്കടക്കാഴ്ചയായി... ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...

കോൺ​ഗ്രസ്,സിപിഎം,മുസ്ലിംലീ​ഗ് രാഷ്ട്രീയപാർട്ടികളുടെ താലിബാൻ മനസാണ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ സ്ഥാപിക്കാനാവാത്തതിന് കാരണമെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

ലോക ചരിത്രത്തിൽ ഒരിടത്തും ഒരു ജനതയ്ക്കും അവരുടെ ഭാഷാപിതാവിന്റെ പ്രതിമ സ്ഥാപിക്കാൻ വേണ്ടി സമരം ചെയ്യേണ്ടി വന്നിട്ടില്ലെന്നും തിരൂരിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സത്യാ​ഗ്രഹം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

തുഞ്ചത്ത് ആചാര്യൻ ഏതെങ്കിലും ജനവിഭാ​ഗത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടേയോ ഭാ​ഗമല്ല. എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ നാട്ടിൽ സ്ഥാപിച്ചാൽ മതേതരത്വം തകരുകയുമില്ല. മഹാഭൂരിപക്ഷം ജനങ്ങളും പ്രതിമ സ്ഥാപിക്കാൻ ആ​ഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ചില മതമൗലികവാദികളുടെ മുമ്പിൽ സർക്കാർ മുട്ടിലിഴയുകയാണ്.

 

പ്രതിമ ചിലർക്ക് ഹറാമാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. അനിസ്ലാമികമാവാൻ ഏതെങ്കിലും വിഭാ​ഗത്തിന്റെ ആരാധനാലയത്തിലല്ല പൊതു സ്ഥലത്താണ് തുഞ്ചത്ത് ആചാര്യന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നത്. തങ്ങൾ പറയുന്നതു പോലെ മറ്റുള്ളവരും ജീവിക്കണമെന്നാണ് താലിബാൻ പറയുന്നത്.

അത് തന്നെയാണ് മലപ്പുറത്തെ രാഷ്ട്രീയ പാർട്ടികളും പിന്തുടരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വനിതകൾക്ക് പടം വെക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലാത്ത സ്ഥലമായി മലപ്പുറത്തെ മാറ്റിയത് ഇത്തരം പാർട്ടികളാണ്. പൊതുപ്രവർത്തനത്തിനിറങ്ങുന്ന സ്ത്രീകളെല്ലാം മോശക്കാരാണെന്ന് പറഞ്ഞ എംഎസ്എഫ് നേതാവിനെ സംരക്ഷിക്കുകയാണ് പാണക്കാട് കുടുംബം ചെയ്തത്.

ലീ​ഗിന്റെ കാഴ്ചപാടിൽ വാദി പ്രതിയായതോടെ ഹരിതയിലെ പെൺകുട്ടികൾ കുറ്റക്കാരായി. ഇതാണ് മലപ്പുറത്തെ താലിബാനിസം. മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ടാണ് ഈ കാര്യത്തിൽ നിലപാടില്ലാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. എന്തുകൊണ്ടാണ് പ്രതിമ സ്ഥാപിക്കാത്തതെന്ന് പിണറായി വിജയൻ ജനങ്ങളോട് പറയണം.

മന്ത്രി അബ്ദുൾ റഹ്മാൻ ഒരു വിഭാ​ഗത്തിന്റെമാത്രം ജനപ്രതിനിധിയല്ല. ആചാര്യന്റെ പ്രതിമ സ്വന്തം നാട്ടിൽ സ്ഥാപിക്കാതിരിക്കാൻ മതം കാരണമായെന്ന ചീത്തപേര് മലപ്പുറം ജില്ല മാറ്റണം. കെഎം മാണിയുടെ പ്രതിമയ്ക്ക് പോലും പണം മാറ്റിവെച്ച സർക്കാർ എഴുത്തച്ഛനെ എന്തിനാണ് അവ​ഗണിക്കുന്നത്.

സർക്കാർ പ്രതിമ സ്ഥാപിക്കുന്നില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാൻ ബിജെപി മുൻകൈ എടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ്രവി തേലത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.കെ സുരേന്ദ്രൻ,മനോജ് പാറശ്ശേരി കെപി മണികണ്ഠൻ,ശശി കറുകയിൽ, നിർമ്മല കുട്ടികൃഷ്ണൻ, അഡ്വ.ജയശങ്കർ,സത്താർ ഹാജി, കെ.നന്ദകുമാർ എന്നിവർ സംസാരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (1 minute ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (14 minutes ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (26 minutes ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (34 minutes ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (47 minutes ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (52 minutes ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (1 hour ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (1 hour ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (1 hour ago)

മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു..  (1 hour ago)

ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു  (1 hour ago)

പ്രശസ്ത നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ ടി ആർ ശങ്കുണ്ണി അന്തരിച്ചു  (1 hour ago)

കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു...  (2 hours ago)

വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് മരണം... റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി  (2 hours ago)

രണ്ടു ടേം കഴിഞ്ഞവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സി.പി.എം -ൻ്റെ പ്രഖ്യാപിത തീരുമാനം പിണറായി ഇത്തവണ അട്ടിമറിച്ചു; മുഖ്യമന്ത്രിയ്ക്ക് അധികാര ദുർമോഹമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (2 hours ago)

Malayali Vartha Recommends