ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണ് വയോധിക: ബഹളം കേട്ട് ഓടിക്കൂടിയ യാത്രക്കാർ കണ്ടത് ഹൃദയഭേദകമായ കാഴ്ച: നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സംഭവിച്ചത്

ഓടുന്ന ട്രെയിനിൽ ചാടി കയറുന്നത് പലരുടെയും പ്രവണതയാണ്. ചിലർക്കൊക്കെ അതൊരു ഹരം ആണെങ്കിൽ മറ്റു ചിലർ ട്രെയിൻ എടുക്കുന്ന സമയത്ത് സ്റ്റേഷനിൽ എത്താതെ വൈകി വരുന്നത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.
ഏറ്റവും അപകടകരമായ കാര്യം തന്നെയാണ് ഓടുന്ന ട്രെയിനിൽ ചാടി കയറുക എന്നത്. എത്ര അപകടങ്ങൾ നാം കണ്ടിരിക്കുന്നു. ഇത്തരത്തിൽ ഒരു അപകടം ഇപ്പോൾ നടന്നിരിക്കുകയാണ്. നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ അപകടത്തിൽ നിന്നും വയോധിക രക്ഷപ്പെടുകയും ചെയ്തിരിക്കുകയാണ്.
ഓടുന്ന ട്രെയിനിൽ ചാടി കയറുന്നതിനിടെ സ്ത്രീ കാൽ വഴുതി നിലത്തു വീഴുകയായിരുന്നു . ട്രെയിനിനും പാളാറ്റ്ഫോമിനുമിടയിൽ അകപ്പെട്ട ഇവരെ സഹയാത്രികൾ ചേർന്ന് രക്ഷപ്പെടുത്തി . മുംബയ് വാസയ് റോഡ് റെയിൽവേ സ്റ്റേഷനിൽ ഇന്നലെയായിരുന്നു സംഭവം നടന്നത് .
ഓടി തുടങ്ങിയ ട്രെയിനിൽ ചാടി കയറുവാൻ ശ്രമിച്ചത് രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ്. ആദ്യം വന്ന സ്ത്രീ ഒരു കമ്പാർട്ട്മെന്റിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി നിലത്തു വീണു .
ട്രെയിനിനും പ്ളാറ്റ്ഫോമിനും ഇടയിൽ വീണ ഇവരുടെ കൈയിൽ കൂടെയുണ്ടായിരുന്ന പുരുഷൻ മുറുകെ പിടിച്ചതു കൊണ്ട് ട്രെയിനിന് അടിയിൽ പെട്ടുപോകാതെ രക്ഷപ്പെടുകയായിരുന്നു . ബഹളം കേട്ട് ഓടികൂടിയ സഹയാത്രികർ ഇവരെ വലിച്ചു കയറ്റി .
അതിനു ശേഷം ചങ്ങല വലിച്ച് ട്രെയിൻ നിർത്തി . നിർത്തിയിട്ടിരുന്ന ട്രെയിൻ ഓടിതുടങ്ങാൻ ആരംഭിച്ചിരുന്നു . വേഗം കുറവായിരുന്നതിനാൽ മാത്രമാണ് സ്ത്രീക്ക് ജീവൻ നഷ്ടമാകാതിരുന്നത്.
https://www.facebook.com/Malayalivartha