ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി; സംഭവത്തിൽ പോലീസിനെതിരെ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത്

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയെ ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി തലക്കടിച്ചു വീഴ്ത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്ന് പരാതി. താല്‍ക്കാലിക ജീവനക്കാരിയായ 35കാരിയെയാണ് ബൈക്കിലെത്തിയ രണ്ടു പേര്‍ ആക്രമിച്ചത്.
വണ്ടാനം മെഡിക്കല്‍ കോളജിലെ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് അര്‍ധരാത്രി സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു തട്ടിക്കൊണ്ടു പോകല്‍ ശ്രമം. സ്കൂട്ടറിനെ പിന്തുടര്‍ന്ന് ബൈക്കിലെത്തിയ
രണ്ടു പേര്‍ ഹെല്‍മറ്റ് കൊണ്ട് ഇവരുടെ തലക്കടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട സ്കൂട്ടര്‍ സമീപത്തെ പോസ്റ്റില്‍ ഇടിച്ചു. നിലത്തു വീണ യുവതിയെ പ്രതികള്‍ ബൈക്കില്‍ കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു.
പൊലീസ് വാഹനം വരുന്നത് കണ്ടതോടെ പ്രതികള്‍ യുവതിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. യുവതി രാവിലെ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതികളെ പിന്തുടര്‍ന്ന് പിടികൂടാനോ
യുവതിയെ ആശുപത്രിയിലാക്കാനോ പൊലീസ് തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പരാതിയെ തുടര്‍ന്ന് ആശുപത്രിയിലെത്തി പൊലീസ് ആരോഗ്യ പ്രവര്‍ത്തകയുടെ മൊഴിയെടുത്തു. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
https://www.facebook.com/Malayalivartha






















