സാമൂഹിക തിന്മകൾക്ക് ഏതെങ്കിലും ഒരു മതത്തിന്റെ നിറം നൽകുന്ന പ്രവണത ഉയർന്നു വരുന്നുണ്ടെന്നും അതിനെ മുളയിലേ നുള്ളണം ; സമൂഹത്തിന്റെ പൊതുതാൽപര്യത്തിനു വിരുദ്ധമായി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ഏതെങ്കിലും ഒരുവിഭാഗത്തോടു ചേർത്ത് ഉപമിക്കരുതെന്ന് മുഖ്യമന്ത്രി

അന്ധകാരത്തെ അന്ധകാരം കൊണ്ടു തുടച്ചു നീക്കാനാകില്ലെന്നും വേണ്ടത് വെളിച്ചമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക തിന്മകൾക്ക് ഏതെങ്കിലും ഒരു മതത്തിന്റെ നിറം നൽകുന്ന പ്രവണത ഉയർന്നു വരുന്നുണ്ടെന്നും അതിനെ മുളയിലേ നുള്ളണമെന്നും അദ്ദേഹം തുറന്നടിച്ചു .
സമൂഹത്തിന്റെ പൊതുതാൽപര്യത്തിനു വിരുദ്ധമായി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ഏതെങ്കിലും ഒരുവിഭാഗത്തോടു ചേർത്ത് ഉപമിക്കരുത്. ഈ തിന്മകൾക്കെതിരായ പൊതുദൗത്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയിലേക്ക് അത് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘അന്ധകാരത്തെ അന്ധകാരം കൊണ്ടു തുടച്ചുനീക്കാനാകില്ല, വെളിച്ചമാണു വേണ്ടത്. വിദ്വേഷത്തെ വിദ്വേഷം കൊണ്ടു നീക്കം ചെയ്യാനാകില്ല, സ്നഹമാണു വേണ്ടത്’ – മാർട്ടിൻ ലൂഥർ കിങ്ങിനെ ഉദ്ധരിച്ചു മുഖ്യമന്ത്രി പറഞ്ഞു. 1921ലെ തിരുവിതാംകൂർ വിദ്യാർഥി പ്രക്ഷോഭത്തിന്റെ നൂറാം വാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീവ്രവാദ പ്രസ്ഥാനങ്ങൾക്കു നന്മയുടെ മുഖം നൽകുന്നത് സാമൂഹിക ഐക്യത്തെ ദുർബലപ്പെടുത്തും. സ്വാതന്ത്ര്യത്തിന്റെ പര്യായമായിവരെ അത്തരം പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തിക്കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രതിലോമപരമായ കാഴ്ചപ്പാട് സ്വാതന്ത്ര്യത്തെതന്നെ അപകടത്തിലാക്കും. ജാതിയെയും മതത്തെയും വിഭജനത്തിനുള്ള ആയുധങ്ങളാക്കി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കുമെന്നു സമൂഹം പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു .
https://www.facebook.com/Malayalivartha






















