പോലീസും-മയക്കുമരുന്ന് മാഫിയയും ഭായി ഭായി, കൂട്ടുകെട്ടിന് പിന്നിലെ ലക്ഷ്യം മറ്റൊന്ന്, ഒത്തുകളി രഹസ്യങ്ങൾ പുറത്ത്

കേരളത്തിൽ മയക്കുമരുന്ന് മാഫിയകൾ കച്ചവടം പൊടിപൊടിക്കുകയാണ്. ഇവർ ഇവിടെ വിലസുന്നത് പോലീസ് തണലിൽ ആണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തലസ്ഥാന നഗരമായ തിരിവനന്തപുരത്ത് പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്നാണ് ഇൻറലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇത്തരം മയക്കുമരുന്ന് മാഫിയകളെ പിടികൂടാൻ രൂപീകരിച്ച ഡാൻസാഫിനെതിരെയാണ് ആരോപണം ഉയർന്നത്.
ലോക്കൽ പൊലീസ് ഡാൻസാഫിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റലിജൻസ് വിഭാഗം രഹസ്യാന്വേഷണം നടത്തിയത്. ഞെട്ടുന്ന വിവരങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്
അടുത്തിടെ ഡാൻസാഫ് തലസ്ഥാനത്തെ മെഡിക്കൽ കോളേജ് പരിധിയിലും പേട്ട സ്റ്റേഷൻ പരിധിയിലും പിടിച്ച ചില കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിലോ കണക്കിന് കഞ്ചാവ് കണ്ടെത്തിയെന്നായിരുന്നു ഈ കേസുകൾ. ഇതിലെ പ്രതികളെയും ഡാൻസാഫ് 'സൃഷ്ടി'ച്ചതാണെന്ന് കണ്ടെത്തുകയുണ്ടായി. ഇൻറലിജൻസ് റിപ്പോർട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് പിരിച്ച് വിട്ടു കൊണ്ട് നടപടി സ്വീകരിച്ചു.
ടാർഗറ്റ് തികയ്ക്കാൻ വേണ്ടി ഡാൻസാഫ് മയക്കുമരുന്ന് കച്ചവടക്കാരുടെ സഹായത്തോടെ നഗരത്തിലേക്ക് കഞ്ചാവ് എത്തിക്കുകയാണെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. കഞ്ചാവ് വഴിയരികിൽ ഉപേക്ഷിച്ച ശേഷം ലോക്കൽ പൊലീസിനെ കൊണ്ട് കേസെടുപ്പിക്കുന്നു. തലസ്ഥാനത്തെ ഗുണ്ടാലിസ്റ്റിൽപ്പെട്ട രണ്ട് പേരുടെ സഹായത്തോടെ തമിഴ്നാട്, ആന്ധ്ര എന്നിവങ്ങളിടങ്ങളിൽ നിന്നാണ് വലിയ അളവിൽ കഞ്ചാവ് പൊലീസ് വാഹനത്തിൽ കൊണ്ടുവന്നത്.
ഇത് കൂടാതെ ഇതര സംസ്ഥാനങ്ങളിൽ ചിലരെ ഭീഷണിപ്പെടുത്തി കൊണ്ടുവന്ന് പ്രതിയാക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്തായാലും ലോക്കൽ പൊലീസ് ഡാൻസാഫിനെതിരെ ഉയർത്തിയ ആരോപണങ്ങളിൽ
ഇന്റലിജൻസ് വിഭാഗം രഹസ്യാന്വേഷണത്തിൽ വളരെ നിർണായകമായ വിവരങ്ങളാണ് കണ്ടെത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha






















