പ്രതീക്ഷ മങ്ങുന്നില്ല, ശബരിമല വിമാനത്താവള പദ്ധതിയെ എതിർക്കുന്നില്ല, നിലപാട് വ്യക്തമാക്കി ഡി.ജി.സി.എ

കേരളത്തിന്റെ ശബരിമല വിമാനത്താവളം എന്ന പദ്ധതിക്ക് കനത്ത തിരിച്ചടിയായിരുന്നു ഡിജിസിഎ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട്. വിമാനത്താവള നിർദ്ദേശത്തെ എതിർത്ത് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് നൽകുകയായിരുന്നു. എന്നാലിപ്പോൾ പദ്ധതിയെ എതിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡിജിസിഎ ചീഫ് അരുൺ കുമാർ.
കേരളം നൽകിയ റിപ്പോർട്ടിലെ അപാകതകളാണ് ചൂണ്ടിക്കാണിച്ചതെന്നും സുരക്ഷയെ സംബന്ധിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അപാകത പരിഹരിച്ച് നല്കിയാൽ പരിഗണിക്കും''. കൂടുതൽ പഠനം ആവശ്യമാണെന്നും അരുൺ കുമാർ വിശദീകരിച്ചു. 130 കെട്ടിടങ്ങൾ പൊളിക്കണമെന്ന് കേരളം തയ്യാറാക്കിയ റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
ശബരിമല വിമാനത്താവളത്തെക്കുറിച്ച് നിലപാട് അറിയിക്കാൻ വ്യോമയാന മന്ത്രാലയം സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനോട് നിർദ്ദേശിച്ചിരുന്നു. അമേരിക്കൻ കമ്പനിയായ ലൂയി ബർഗറും കെഎസ്ഐഡിസിയും ചേർന്ന് തയ്യാറാക്കിയ സാങ്കേതിക പഠന റിപ്പോർട്ടും കൈമാറി. എന്നാൽ ഈ പഠന റിപ്പോർട്ട് വിശ്വസനീയമല്ല എന്നായിരുന്നു ഡിജിസിഎ നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടിയത്. വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലമായ ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമല്ലെന്നാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്.
തിരുവനന്തപുരത്ത് നിന്ന് 110 കിലോമീറ്ററും കൊച്ചിയിൽ നിന്ന് 88 കിലോമീറ്ററുമാണ് ഇവിടേക്കുള്ളത്. ചട്ടപ്രകാരം 150 കിലോമീറ്റർ പരിധിയിൽ ഗ്രീൻഫീൽഡ് എയർപോർട്ട് വേണ്ട. ഇനി കേന്ദ്രം ഇത് മാറ്റിവച്ചാലും സാങ്കേതികമായ മറ്റു തടസ്സങ്ങളുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അടുത്തിടെ നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ പലതരത്തിലുള്ള നിർദ്ദേശങ്ങളൊക്കെ ഡിജിസിഎ നേരത്തെ നൽകിയിരുന്നു. ആ നിർദ്ദേങ്ങൾ നോക്കുമ്പോൾ അതുമായി ഒത്തുപോകുന്ന തരത്തിലുള്ള സ്ഥലമല്ല ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.കേരളത്തിന്റെ റിപ്പോര്‍ട്ട് അടക്കം പരിശോധിച്ച ശേഷമാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് ഡിജിസിഎ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രധാനമായും ഇപ്പോൾ കണ്ടെത്തിയ സ്ഥലത്ത് ചട്ടമനുസരിച്ചുള്ള റൺവേ തയ്യാറാക്കാൻ പറ്റില്ല എന്നുള്ളതാണ്.റൺവേയ്ക്ക് വീതി നീളം എന്നിവ ഉറപ്പാക്കാൻ കഴിയില്ല എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അടുത്ത് ജനവാസകേന്ദ്രങ്ങളുണ്ട് അതിനാൽ തന്നെ എത്രത്തോളം ജനങ്ങളെ ഇത് ബാധിക്കുമെന്നും കേരളം സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നില്ല.
കൂടാതെ മംഗലാപുരം,കോഴിക്കോട് എയർപ്പോർട്ട് എന്നിവയ്ക്ക് സമാനമായ സാഹചര്യങ്ങളാണ് ചെറുവള്ളിയിലുള്ളത്. വിമാനത്താവളം രണ്ട് ഗ്രാമങ്ങളെ ബാധിക്കുമെന്നും മാത്രമല്ല കാറ്റിന്റെ ഗതി പരിശോദിച്ചാൽ പോലും ഈ സ്ഥലം അനുയോജ്യമല്ലെന്നാണ് ഡിജിസിഎ തയ്യാറാക്കിയ മൂന്ന് പോജുള്ള റിപ്പോർട്ടിൽ പറയുന്നത്. എന്തായാലും ഇതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ശബരിമലയുടെ പ്രാധാന്യം കൊണ്ട് തന്നെ പദ്ധതിക്ക് അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരളം .
https://www.facebook.com/Malayalivartha






















