കൊവിഡ് വാക്‌സിനെടുത്ത് വീട്ടിലേക്ക് മടങ്ങിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

യുവതിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ.
ആശുപത്രിയില്‍ നിന്ന് കൊവിഡ് വാക്‌സിനെടുത്ത് വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത്.
സംഭവത്തില്‍ കൂട്ടമശേരി സ്വദേശി ലുക്കുമാനെയാണ് അറസ്റ്റ് ചെയ്തത്.
ആലുവ മാര്‍ക്കറ്റില്‍ കശാപ്പ് ശാല നടത്തുന്ന വ്യക്തിയാണ് പിടിയിലായ ലുക്കുമാന്‍ എന്ന് പൊലീസ് അറിയിച്ചു.
വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബസാറില്‍ വച്ചാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
അവിടെ നിന്നും രക്ഷപെട്ട ഇയാൾ ദേശത്ത് ഇറങ്ങി എയർപോർട്ട് ഭാഗത്തേക്ക് ഒരു ടാക്സിയിൽ രക്ഷപ്പെടുകയായിരുന്നു.
കാർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
https://www.facebook.com/Malayalivartha






















