പാഞ്ഞെത്തിയ ട്രെയിനിനു മുന്നിൽ കൈകൾ വിരിച്ചു നിന്നു; ട്രെയിനിടിച്ചു യുവാവിന് ദാരുണാന്ത്യം; ആ സംശയത്തോടെ പോലീസ്

പാഞ്ഞെത്തിയ ട്രെയിനിനു മുന്നിൽ കൈകൾ വിരിച്ചു നിന്ന യുവാവ് ട്രെയിനിടിച്ചു മരിച്ചു. മൂലേടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപത്താണ് യുവാവ് ട്രെയിനിനു മുന്നിൽ നിന്ന് മരിച്ചത്. ഇയാൾ ജീവനൊടുക്കിയതാണ് എന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മുട്ടമ്പലം ചിലമ്പത്ത് വീട്ടിൽ മോഹനന്റെ മകൻ ജിതിൻ മോഹനാ(ലാലു -38)ണ് മരിച്ചത്.
ഇന്നു വൈകിട്ട് ആറു മണിയോടെ മൂലേടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപത്തായിരുന്നു സംഭവം. ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ ട്രെയിനു മുന്നിൽ ജിതിൻ കൈകൾ വിരിച്ചു നിൽക്കുന്നത് കണ്ടതായി നാട്ടുകാരിൽ ചിലരാണ് പൊലീസിനു മൊഴി നൽകിയത്.
ഈ സമയം പാഞ്ഞെത്തിയ ട്രെയിൻ ജിതിനെ ഇടിച്ചു തെറിപ്പിച്ചു. കൈകൾ അറ്റുതൂങ്ങിയ നിലയിൽ മൃതദേഹം റെയിൽവേ ട്രാക്കിൽ തന്നെയാണ് പൊലീസ് കണ്ടെത്തിയത്. തുടർന്നു പൊലീസ് എത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.
മാതാവ് - രമാ മോഹൻ. സഹോദരങ്ങൾ - ഫിബിൻ മോഹൻ (ബാലു), നിതിൻ മോഹൻ. സംസ്‌കാരം ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് മുട്ടമ്പലം എസ്.എൻ.ഡി.പി ശ്മശാനത്തിൽ വച്ച് നടന്നു .
https://www.facebook.com/Malayalivartha


























