കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ്... രണ്ടു പ്രതികളോട് ഇന്ന് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശം

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ രണ്ടു പ്രതികളോട് ഇന്ന് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘം നിരര്‍ദ്ദേശിച്ചു. ഹര്‍ത്താല്‍ കാരണം ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് പ്രതികള്‍ അറിയിച്ചു.
ഇതേ ുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ ഇന്നത്തേയ്ക്ക് മാറ്റിയത്. കേസില്‍ 22 പ്രതികളെയും ചോദ്യം ചെയ്യാന്‍ അനുമതി തേടി പൊലീസ് ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു.
കവര്‍ച്ചാ പണത്തിലെ 2 കോടി രൂപ കണ്ടെത്തുക ആണ് ലക്ഷ്യം. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരകോടി രൂപ, ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കണ്ടെത്തല്‍.
ഈ തുകയുടെ ഉറവിടം കൂടി കണ്ടെത്തുകയാണ് തുടരന്വേഷണത്തിന്റെ ലക്ഷ്യം. ബാക്കി കവര്‍ച്ചാ പണം കണ്ടെത്താന്‍ കേസിലെ മുഴുവന്‍ പ്രതികളെയും വീണ്ടും ചോദ്യം ചെയ്യണമെന്ന് നിലപാട് വ്യക്തമാക്കി അന്വേഷണ സംഘം.
"
https://www.facebook.com/Malayalivartha

























