Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

1924 -ൽ കൃത്രിമരേഖയുണ്ടാക്കി സർക്കാർ വക ഭൂമി സ്വന്തമാക്കിയ ഹാരിസൺ കമ്പനി അധികൃതർക്കെതിരെയുള്ള വിജിലൻസ് കേസ് അവസാനിപ്പിക്കാനുളള പിണറായി സർക്കാരിൻറെ നീക്കങ്ങളും നടപടികളും അങ്ങേയറ്റത്തെ ജനവഞ്ചനയാണ്;മോഡി സർക്കാർ കോർപ്പറേറ്റ് താൽപര്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നുവെന്ന് ആരോപിക്കുന്ന സിപിഎം-സിപിഐ കേന്ദ്രനേതൃത്വങ്ങൾ തങ്ങളുടെ പ്രസ്ഥാനങ്ങൾ നയിക്കുന്ന സംസ്ഥാന സർക്കാരിൻറെ നഗ്നമായ ഈ കോർപ്പറേറ്റ് പ്രീണനത്തിനെതിരെ എന്ത് ചെയ്യുന്നു എന്നത് കാണാൻ കേരളം കാത്തിരിക്കുകയാണ്;ആഞ്ഞടിച്ച് കുമ്മനം രാജശേഖരൻ

28 SEPTEMBER 2021 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....

1924 -ൽ കൃത്രിമരേഖയുണ്ടാക്കി സർക്കാർ വക ഭൂമി സ്വന്തമാക്കിയ ഹാരിസൺ കമ്പനി അധികൃതർക്കെതിരെയുള്ള വിജിലൻസ് കേസ് അവസാനിപ്പിക്കാനുളള പിണറായി സർക്കാരിൻറെ നീക്കങ്ങളും നടപടികളും അങ്ങേയറ്റത്തെ ജനവഞ്ചനയാണെന്ന് ആഞ്ഞടിച്ച് കുമ്മനം രാജശേഖരൻ .

മോഡി സർക്കാർ കോർപ്പറേറ്റ് താൽപര്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നുവെന്ന് ആരോപിക്കുന്ന സിപിഎം-സിപിഐ കേന്ദ്രനേതൃത്വങ്ങൾ തങ്ങളുടെ പ്രസ്ഥാനങ്ങൾ നയിക്കുന്ന സംസ്ഥാന സർക്കാരിൻറെ നഗ്നമായ ഈ കോർപ്പറേറ്റ് പ്രീണനത്തിനെതിരെ എന്ത് ചെയ്യുന്നു എന്നത് കാണാൻ കേരളം കാത്തിരിക്കുകയാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;

1924 -ൽ കൃത്രിമരേഖയുണ്ടാക്കി സർക്കാർ വക ഭൂമി സ്വന്തമാക്കിയ ഹാരിസൺ കമ്പനി അധികൃതർക്കെതിരെയുള്ള വിജിലൻസ് കേസ് അവസാനിപ്പിക്കാനുളള പിണറായി സർക്കാരിൻറെ നീക്കങ്ങളും നടപടികളും അങ്ങേയറ്റത്തെ ജനവഞ്ചനയാണ്.

നിവേദിത.പി.ഹരൻ കമ്മീഷൻ, ജസ്റ്റിസ് മനോഹരൻ കമ്മീഷൻ, രാജമാണിക്യം കമ്മീഷൻ, ക്രൈം ബ്രാഞ്ച്-വിജിലൻസ് അന്വേഷണങ്ങൾ തുടങ്ങി എല്ലാ റിപ്പോർട്ടുകളിലും ചെറുവളളി എസ്റ്റേറ്റ് ഭൂമി സർക്കാരിൻറെതാണെന്ന് സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്.

ആയിരക്കണക്കിനേക്കർ ഭൂമി വ്യാജ രേഖകൾ ചമച്ച് നിയമവിരുദ്ധമായി കയ്യടക്കിയ ഹാരിസൺ കമ്പനിയുടെ നടപടിക്കെതിരെ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കുറ്റകൃത്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഹാരിസണിനെതിരെ വിജിലൻസ് കേസ് എടുത്തത്. ഈ ഭൂമിയാണ് വില കൊടുത്ത് വാങ്ങി ശബരിമല വിമാനത്താവളം പണിയാൻ സർക്കാർ ശ്രമിക്കുന്നത്.

തൊഴിലാളിവർഗ പ്രസ്ഥാനം എന്നവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ നയിക്കുന്ന സംസ്ഥാന സർക്കാരിൻറെ ഈ നടപടി കുത്തക മുതലാളിത്ത ഏജൻസികൾക്ക് ശക്തി പകരും. ഇല്ലാത്ത അവകാശം സർക്കാരിൻറെ ഭൂമിയിൽ സ്ഥാപിച്ചു കിട്ടുന്നതിനുളള മുതലാളിത്ത ശക്തികളുടെ കുൽസിത നടപടികൾക്ക് സർക്കാർ കീഴടങ്ങുകയാണ്.

ഹാരിസൺ കമ്പനി വ്യാജരേഖകൾ ചമച്ചും കൃത്രിമ നടപടികൾ സ്വീകരിച്ചും നടത്തിയ കുറ്റകൃത്യങ്ങൾ ഹൈദരാബാദിലെ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഈ കേസിൽ തുടർ നടപടി ഉപേക്ഷിക്കാനുളള വിജിലൻസ് അധികൃതരുടെ നീക്കത്തിന് പിന്നിൽ വൻ രാഷ്ട്രീയ അഴിമതിയാണുളളത്.

സിവിൽ കോടതിയിൽ കേസ് നിലനിൽക്കെയാണ് വിജിലൻസ് വകുപ്പ് സ്വയം രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കുന്നത്. ഹാരിസൺ കമ്പനി വ്യാജരേഖ നിർമ്മിച്ചുവെന്ന് വിജിലൻസ് തന്നെ കണ്ടെത്തിയ ശേഷം അത് പിൻവലിക്കാൻ നടത്തുന്ന നീക്കങ്ങൾ നിയമ വ്യവസ്ഥയോട് തന്നെ കാണിക്കുന്ന വെല്ലുവിളിയാണ്.

ഈ കേസുമായി ബന്ധപ്പെട്ട് എഫ്ഐആർ റദ്ദാക്കുന്നതിന് വേണ്ടി സുപ്രീം കോടതി വരെ നടത്തിയ ഹാരിസൻറെ ശ്രമങ്ങൾ പരാജയപ്പെട്ടിടത്താണ് വാദിയായ സർക്കാർ തന്നെ കുറ്റവാളികളുടെ സംരക്ഷകരാകുന്നത്. അതീവ വിചിത്രമായ ഈ നടപടിക്ക് പിന്നിലുളളത് സർക്കാരിൻറെ നിക്ഷിപ്ത താൽപര്യങ്ങൾ മാത്രമാണ്.

സ്വന്തം ഭൂമി സംരക്ഷിക്കുന്നതിന് പകരം നിയമവിരുദ്ധമായി അതെല്ലാം കയ്യടക്കിയ കുറ്റവാളികളുടെ പിണിയാളുകളായി സർക്കാർ മാറുന്നത് ജനാധിപത്യ കേരളത്തിന് അപമാനകരമാണ്. അധികാര ദുർവിനിയോഗം നടത്തിയും ജന താൽപര്യം ബലികഴിച്ചും കുത്തക മുതലാളിത്ത പ്രീണനം നടത്തുന്ന സർക്കാരിൻറെ ഈ ദുർനടപടി 'ജുഡീഷ്യൽ സ്ക്രൂട്ടിണിക്ക്' (നീതിന്യായ പരിശോധനയ്ക്ക്) വിധേയമാക്കേണ്ടതാണ്.

ഏതായാലും ജനതാൽപര്യത്തിന് നിരക്കാത്ത സർക്കാരിൻറെ ഈ ഗൂഢ നീക്കത്തെ അംഗീകരിക്കാതിരുന്ന വിജിലൻസ് കോടതിയുടെ സമയോചിതമായ ഇടപെടൽ നിയമവ്യവസ്ഥയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും അഭിനന്ദനാർഹവുമാണ്.

സർക്കാരിനവകാശപ്പെട്ട ഭൂമി സംരക്ഷിക്കുന്നതിന് നിരന്തരമായി കഠിനാധ്വാനം ചെയ്തു കൊണ്ടിരിക്കുന്ന അഡ്വ.സുശീലഭട്ടിൻറെ അഭിപ്രായം ആരായാൻ വേണ്ടി കോടതി നോട്ടീസ് അയച്ചത് തികച്ചും സ്വാഗതാർഹമാണ്.

മോഡി സർക്കാർ കോർപ്പറേറ്റ് താൽപര്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നുവെന്ന് ആരോപിക്കുന്ന സിപിഎം-സിപിഐ കേന്ദ്രനേതൃത്വങ്ങൾ തങ്ങളുടെ പ്രസ്ഥാനങ്ങൾ നയിക്കുന്ന സംസ്ഥാന സർക്കാരിൻറെ നഗ്നമായ ഈ കോർപ്പറേറ്റ് പ്രീണനത്തിനെതിരെ എന്ത് ചെയ്യുന്നു എന്നത് കാണാൻ കേരളം കാത്തിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (35 minutes ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (1 hour ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (1 hour ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (1 hour ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (1 hour ago)

മട്ടന്നൂരിൽ കല്ലേറ് .  (1 hour ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (1 hour ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (2 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (2 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (3 hours ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends