രണ്ട് വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ കേസ് അന്വേഷിക്കാനെത്തി ഇരയെ വലയിൽ വീഴ്ത്തി ഗർഭിണിയാക്കി പോലീസുകാരൻ:- കേസിന്റെ കാര്യം സംസാരിക്കാനെന്ന പേരിൽ നിരന്തരം ഫോണിൽ വിളിച്ച് അടുപ്പത്തിലായി വിവാഹവാഗ്ദാനം ചെയ്തു: കെണിയിൽ വീണ് ഗർഭിണിയായപ്പോൾ ഗർഭഛിദ്രം ചെയ്ത് ക്രൂരത:- അറസ്റ്റിലായതിന് പിന്നാലെ സസ്‌പെൻഷനും... അമ്മയെയും, മകളെയും ദുരൂഹ സാഹചര്യത്തിൽ കാണാതായി

പീഡന വിവരം അന്വേഷിക്കാനെത്തി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ദക്ഷിണ കന്നഡ കഡബ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശിവരാജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇയാളെ ചൊവ്വാഴ്ച 'പോക്സോ' ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 2 വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കഡബ സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു.
ഇത് അന്വേഷിച്ച സംഘത്തിൽ പെട്ടയാളാണ് അറസ്റ്റിലായ ശിവരാജ്. വിവാഹ വാഗ്ദാനം ചെയ്താണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് രക്ഷിതാക്കള്‍ ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഋഷികേശ് സൊനവനെക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു.
കേസിന്റെ കാര്യം സംസാരിക്കാനെന്ന പേരിൽ ഇയാൾ പെൺകുട്ടിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടി ഗർഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. അതോടെ ഇയാൾ വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറി.
മകള്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ അലസിപ്പിക്കാനാണ് പൊലീസുകാരന്‍ തുനിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. മാനഹാനി ഭയന്നു വീട്ടുകാർ പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയയാക്കി. ഇതിന് ആവശ്യമായ പണവും ശിവരാജ് നൽകിയതായി പറയുന്നു. സംഭവത്തിന് പിന്നാലെ ഈമാസം 18 മുതല്‍ അതിക്രമത്തിന് ഇരയായ കുട്ടിയേയും മാതാവിനേയും കാണാതായി.
ഇവരെ കണ്ടെത്താന്‍ ശ്രമം നടക്കുന്നതായി ഐ ജി പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ശിവരാജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി എസ് പി പറഞ്ഞു. വെസ്റ്റേണ്‍ റേഞ്ച് ഐ ജി ദേവജ്യോതി റേ കഡബ സ്റ്റേഷനില്‍ എത്തി ആരോപണ വിധേയനായ പൊലീസുകാരനുമായും സഹപ്രവര്‍ത്തകരുമായും സംസാരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റും സസ്പെന്‍ഷനും.
പെൺകുട്ടിയെയും അമ്മയെയും ദുരൂഹസാഹചര്യത്തിൽ കാണാതായതോടെ പെൺകുട്ടിയുടെ പിതാവ് പരാതി നല്കുകയായിരുന്നു. കർണാടക പശ്ചിമ മേഖലാ ഐജി ദേവജ്യോതി റായ്, ദക്ഷിണ കന്നഡ എസ്പി ഋഷികേശ് സൊണാവണെ എന്നിവർ കഡബ സ്റ്റേഷനിലെത്തി അന്വേഷണം വിലയിരുത്തി.
വിശ്വഹിന്ദു പരിഷത്ത് വനിതാ നേതാക്കള്‍ ഐ ജിയെ സന്ദര്‍ശിച്ച് ശിവരാജും പെണ്‍കുട്ടിയും തമ്മില്‍ വിവാഹ ബന്ധം ഉണ്ടാക്കാന്‍ സാഹചര്യം ഒരുക്കാന്‍ ആവശ്യപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്.
പുത്തൂര്‍ താലൂക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പുലസ്യ റൈ, മാതൃശക്തി കഡബ പ്രസിഡണ്ട് ഗീത അമെയ്, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ആശ തിമ്മപ്പ ഗൗഡ എന്നിവരാണ് ഐ ജിയെ കണ്ടത്. അതേ സമയം കാണാതായ പെൺകുട്ടിയെയും അമ്മയെയും ബെംഗളൂരുവിൽ കണ്ടെത്തിയതായും സൂചനയുണ്ട്.
https://www.facebook.com/Malayalivartha



























