Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പേരു വിളിച്ചിട്ടും ശ്രദ്ധിക്കാതിരുന്ന വിദ്യാർത്ഥി; മേശപ്പുറത്തിരുന്ന പേന എടുത്ത് ആഞ്ഞെറിഞ്ഞ് ടീച്ചർ; അധ്യാപികയുടെ ക്ഷിപ്ര കോപത്തിൽ നഷ്ടമായത് വിദ്യാർത്ഥിയുടെ കണ്ണിന്റെ കാഴ്ച; 16 വർഷങ്ങൾക്കു ശേഷം അദ്ധ്യാപികയെ തേടി ആ വിധി

02 OCTOBER 2021 02:12 PM IST
മലയാളി വാര്‍ത്ത

അധ്യാപികയുടെ ക്ഷിപ്ര കോപത്തിൽ നഷ്ടമായത് വിദ്യാർത്ഥിയുടെ കണ്ണിന്റെ കാഴ്ച.... 16 വർഷങ്ങൾക്കു ശേഷം അദ്ധ്യാപികയെ തേടി ആ വിധി..... നഷ്ടമായത് തന്റെ കാഴ്ചയാണ് എന്തു വിധി വന്നാലും അതിന് പകരമാകില്ലെന്ന് ദുഃഖത്തോടെ അൽ അമീൻ എന്ന ചെറുപ്പക്കാരൻ...ക്ലാസിൽ ശ്രദ്ധിക്കാ‍ത്തതിന്റെ പേരിൽ അധ്യാപിക പേന എ‍റി‍ഞ്ഞപ്പോൾ ഇടതു‍കണ്ണിലെ കൃഷ്ണമ‍ണിയിൽ ത‍റച്ച് കാഴ്ച നഷ്ടപ്പെടുകയായിരുന്നു.

16 വർഷം മുൻപുണ്ടായ സംഭവത്തിൽ തിരുവനന്തപുരം പോക്സോ കോടതി മലയിൻകീഴ് ക‍ണ്ടല ഗവ. സ്കൂളിലെ മുൻ അധ്യാപിക തൂങ്ങാംപാറ സ്വദേശിനി ഷെരീ‍ഫ ഷാജഹാനെ ഒരു വർഷം കഠിനതടവിനു ശിക്ഷിച്ചിരിക്കുകയാണ് . മൂന്നു ലക്ഷം രൂപ പിഴയും ജഡ‍്ജി കെ.വി.രജനീഷ് വിധി‍ച്ചു.

പിഴയൊടുക്കിയില്ലെങ്കിൽ മൂന്നു മാസം അധിക തടവും അനുഭവിക്കണം. എന്നാൽ അൽ അമീന്റെ വാക്കുകൾ ഇങ്ങനെയാണ് ''നഷ്ടപ്പെട്ടതു നഷ്ടപ്പെട്ടു. കോടതി വിധിയിൽ ആഹ്ലാദി‍ക്കുന്നില്ല. ആശ്വാസമുണ്ട്. കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ട എന്റെ ഇടതുകണ്ണിന്,. മറ്റൊരാൾക്കു നൽകുന്ന ശിക്ഷ എങ്ങനെ പകരമാകും...?

‘എന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. 24 വയസ്സായി. ലൈസൻസും പാസ്പോർട്ടും എടുക്കാനായി അധികൃതരെ സമീപിച്ചപ്പോൾ തിരിച്ചയച്ചു. കൂലിപ്പണിക്കു പോലും ആരും വിളിക്കുന്നില്ല...കണ്ണുള്ള‍വരെങ്കിലും ഇതു കാണണം..എനിക്കും ജീവി‍ക്കണ്ടേ...പൊലീസിൽ ചേരണ‍മെന്നായിരുന്നു സ്വപ്നമെന്നും അൽഅമീൻ പറയുന്നു. കൂലിപ്പണിക്കാരനായ പി.സ‍യ്യദ് അലി–എ.സുമയ്യ ബീവി ദമ്പതികളുടെ മൂത്ത മകനാണ് അൽ അമീൻ.

2005 ജനുവരി 18 ന് ഉച്ചയ്ക്ക് കണ്ട‍ല ഗവ.ഹൈസ്കൂളിലാണ് സംഭവം നടന്നത് . മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു അന്ന് അൽ അമീ‍ൻ. പേരു വിളിച്ചിട്ടും ശ്രദ്ധിക്കാത്തതിനാൽ മേശപ്പുറത്തിരുന്ന പേന എടുത്ത് ടീച്ചർ എറിയുകയായിരുന്നു. ‘ക്ലാസി‍നിടെ പിൻബഞ്ചി‍ലിരുന്ന ആഷിഖ് തന്നെ വിളിച്ചപ്പോൾ തിരിഞ്ഞു നോക്കി എന്താ എന്നു ചോദിച്ചു.

ആ സമയത്ത് ദേഷ്യപ്പെട്ട അധ്യാപിക, ഇങ്ങോട്ടു നോ‍ക്കെടാ എന്നു പറ‍ഞ്ഞ് പേന എറിയുകയായിരുന്നു.. ഇടതു കണ്ണിൽ പേനയുടെ മുന തറച്ചു. ചോര വന്നില്ല. പോയി മുഖം കഴുകി വാ‍ടാ എന്ന് അധ്യാപിക ആക്രോശിച്ചു. മുഖം കഴുകുന്നതിനിടെ, ഷെരീഫ ടീച്ചർ പിന്നാലെ .വന്നു. നീ എന്തി‍നാ കരഞ്ഞത് എന്നു ചോദിച്ച് തലയിൽ അടിച്ചു.

അധ്യാപകരുടെ സഹായത്തോടെ ആശുപത്രിയിലെത്തി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഗവ.കണ്ണാശുപത്രിയി‍ലേക്ക് റഫർ ചെയ്തു. രാത്രി 11 ന് ശസ്ത്രക്രിയ നടത്തി. 14 ദിവസം ആശുപത്രിയി‍ൽ കിടന്നു. കാഴ്ചശേഷി പൂർണമായി നഷ്ടപ്പെട്ടു. രണ്ടു ശസ്ത്രക്രിയ കൂടി നടത്തിയെങ്കിലും ഫലമുണ്ടായില്ല.

10 വർഷം ചികിത്സിച്ചു. മൂന്നു ലക്ഷം ചെലവായി. പണമില്ലാത്ത‍തിനാൽ അഞ്ചു വർഷമായി ചികിത്സ മുടങ്ങിയെന്നും അൽ അമീൻ പറയുന്നു .
അൽ അ‍മീന്റെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് മലയിൻകീഴ് പൊലീസ് അധ്യാപികയ്ക്കെതിരെ അന്നു കേസെടുത്തിരുന്നു.

ആറു മാസത്തേക്ക് സസ്പെൻ‍ഡു ചെയ്തെങ്കിലും ഒരു മാസം കഴിഞ്ഞ് അധ്യാപിക സർവീസിൽ പ്രവേശിച്ചു. പിന്നീട് നെയ്യാറ്റിൻകരയിലെ സ്കൂളിലേക്കു മാറിയ ഇവർ 4 വർഷം മുൻപു വിരമിച്ചു. ചികിത്സ കഴിഞ്ഞ് 4 മാസത്തിനു ശേഷം കണ്ടല സ്കൂളിൽ തിരിച്ചെത്തിയ അൽ അമീൻ പത്താം ക്ലാസ് പഠനം പൂർത്തിയാക്കുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (32 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (41 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (45 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (50 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (55 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends