ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരുമായും ഐ.എ.എസുകാരുമായും രാഷ്ട്രീയ നേതാക്കളുമായുമുള്ള മോന്‍സന്‍റെ ബന്ധം ക്രൈബ്രാഞ്ച് അന്വേഷിച്ചാല്‍ പുറത്തു കൊണ്ടു വരാനാവില്ല! സംസ്ഥാന സര്‍ക്കാരിനെയും മോന്‍സണിനെയും തമ്മില്‍ ബന്ധിപ്പിച്ച ഇടനിലക്കാരിയെപറ്റി അന്വേഷണം ആവിശ്യപ്പെട്ട് കെ. സുരേന്ദ്രന്‍

പുരാവസ്തുവിന്റെ പേരില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയടക്കം പറ്റിച്ച പ്രതി മോൺസൻ മാവുങ്കലിനെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന കണ്ണികളെ സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ഇയാളെയും സംസ്ഥാന സര്‍ക്കാരിനെയും തമ്മില്‍ ബന്ധിപ്പിച്ച ഇടനിലക്കാരിയെപറ്റി അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരുമായും ഐ.എ.എസുകാരുമായും രാഷ്ട്രീയ നേതാക്കളുമായുമുള്ള മോന്‍സന്‍റെ ബന്ധം ക്രൈബ്രാഞ്ച് അന്വേഷിച്ചാല്‍ പുറത്തു കൊണ്ടു വരാനാകില്ല.
ഇടനിലക്കാരിക്ക് അഖില കേരള സഭയില്‍ നിര്‍ണായക പങ്കാളിത്തമുണ്ടായെന്നാണ് സംശയിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ പല വിദേശയാത്രകളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ടെന്ന വിവരങ്ങളുണ്ട്. ഇടനിലക്കാരും അധികാരത്തിന്‍റെ ഇടനാഴിയില്‍ അഴിമതിക്ക് വേണ്ടി സഹായിച്ചവരും കുടുങ്ങണമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha






















