കഴുത്തിലേറ്റത് ആഴവും വീതിയുമുള്ള മുറിവ്, രക്തധമനികള്‍ മുറിഞ്ഞുപോയി, ചേര്‍ത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിതരക്തസ്രാവമുണ്ടായതും... നിഥിന മരിച്ചത് രക്തം വാര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്... നിഥിനയുടെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു...

കഴുത്തിലേറ്റത് ആഴവും വീതിയുമുള്ള മുറിവ്, രക്തധമനികള്‍ മുറിഞ്ഞുപോയി, ചേര്‍ത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിതരക്തസ്രാവമുണ്ടായതും... നിഥിന മരിച്ചത് രക്തം വാര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് . നിഥിനയുടെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു...
കോട്ടയത്ത് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം നിഥിനയും അമ്മയും താമസിച്ചിരുന്ന വീട്ടിലെത്തിച്ചത്.
വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തുറവേലിക്കുന്നിലെ ബന്ധുവീട്ടിലെത്തിച്ചു. ഇവിടെയാവും മൃതദേഹം സംസ്‌കരിക്കുക. കോവിഡിനിടയിലും വന്‍ ജനാവലി തന്നെയാണ് നിഥിന മോളെ ഒരുനോക്ക് കാണാനായി തുറവേലിക്കുന്നിലെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്.
പ്രിയങ്കരിയും മിടുമിടുക്കിയുമായ നിഥിന ഇനിയില്ലെന്ന സത്യം വിശ്വസിക്കാന്‍ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമാവുന്നില്ല. കണ്ണീരടക്കാനാവാതെ നിലവിളിച്ചുകൊണ്ടാണ് അവര്‍ പ്രിയപ്പെട്ട മകളുടെ മൃതദേഹത്തിന് അന്തിമോപചാരമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha






















