അകലുന്നുവെന്ന് തോന്നിയപ്പോള്‍ അഭിഷേകിന് തുടങ്ങിയ വൈരാഗ്യം കൊണ്ടെത്തിച്ചത് അരുംകൊലയിൽ... മകന്‍ ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് അച്ഛന്‍ ബൈജു; പെണ്‍കുട്ടിയോട് ചെറിയ ഒരിഷ്ടമുണ്ടെന്ന് പറഞ്ഞതല്ലാതെ മറ്റൊന്നും.... വാക്കുകൾ പൂർത്തിയാക്കാനാകാതെ അഭിഷേകിന്റെ അച്ഛന്‍ ബൈജു

പ്രണയത്തിന്റെ പകയിൽ നടക്കുന്ന അരുംകൊലകൾ ഇപ്പോൾ ചെറുതൊന്നുമല്ല. ഇത്തരം വാർത്തകൾ സുപരിചിതമായിരിക്കുകയാണ് മലയാളികൾക്ക്.
ഇഷ്ട പ്രണയത്തെ സ്വന്തമാക്കാൻ പറ്റിയില്ലെങ്കിൽ പുറത്ത് വരുന്ന ക്രൂരത. കഴിഞ്ഞ ദിവസം കേരളത്തെ ഞെട്ടിച്ച സംഭവത്തിലും പെൺകുട്ടി അകലുന്നുവെന്ന് തോന്നിയപ്പോള്‍ അഭിഷേകിന് തുടങ്ങിയ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മകളുടെ ചേതനയറ്റ ശരീരം കണ്ട് തളര്‍ന്നു പോയ അമ്മ, മകള്‍ തിരികെ വരുമെന്നായിരുന്നു തന്നെ ആശ്വസിപ്പിക്കാനെത്തിയവരോട് കരഞ്ഞു പറയുന്നത്. മകന്‍ ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് അച്ഛന്‍ ബൈജു പറഞ്ഞത്.
സഹപാഠിയെ മകന്‍ കൊല്ലപ്പെടുത്തിയെന്ന വിവരം പൊലീസ് സ്റ്റേഷനില്‍ നിന്നാണ് ബൈജുവിനെ അറിയിച്ചത്. പെണ്‍കുട്ടിയോട് ചെറിയ ഒരിഷ്ടമുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും മകന്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നാണ് ബൈജു പറയുന്നത്. വാക്കുകൾ പൂർത്തിയാക്കാനാകാതെ പൊട്ടിക്കരഞ്ഞും അഭിഷേകിന്റെ അച്ഛന്‍ ബൈജു.
https://www.facebook.com/Malayalivartha






















