അമ്മുമ്മയെയും അപ്പുപ്പനെയും കണ്ടെത്തിയത് വീടിന് പുറകിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയിൽ! വിശ്വസിക്കാനാകാതെ വീട്ടുകാർ.. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട് ബാലുശ്ശേരിയിൽ പുലര്‍ച്ചെ ആറരയോടെ മകന്റെ മകൻ വീടിന് പുറകിലെ ഷെഡില്‍ കണ്ടത് അമ്മുമ്മയും അപ്പുപ്പയും തൂങ്ങി മരിച്ച നിലയിൽ. തുരുത്യാട് പുത്തൂര്‍വട്ടം പുതുക്കുടി ക്ഷേത്രത്തിന് സമീപം തെക്കേച്ചാലില്‍ ആണ്ടിക്കുട്ടി (73), ഭാര്യ നാരായണി (65) എന്നിവരാണ് വീടിനു പുറകിലെ ഷെഡില്‍ മരിച്ചത്. മകന്റെ ഭാര്യയും രണ്ട് മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മൃതദേഹം ബാലുശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലിസ് കേസെടുത്തു.
https://www.facebook.com/Malayalivartha





















