കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ; തിയേറ്ററുകൾ ഈ മാസം 25 മുതല്‍ തുറക്കാം... തീരുമാനം കോവിഡ് അവലോകന യോഗത്തിൽ, സീറ്റുകൾ അൻപത് ശതമാനം മാത്രം: എസി പ്രവര്‍ത്തിപ്പിക്കാം, പ്രവേശനം രണ്ടു ഡോസ് വാക്സീന് എടുത്തവർക്ക്, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വിവാഹത്തിന് 50 പേര്‍ക്ക് പങ്കെടുക്കാം
സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചു. തിയേറ്ററുകള്‍ തുറക്കുന്നതില്‍ തീരുമാനമായി. ഈ മാസം 25 മുതല്‍ തിയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കും.
കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 50 ശതമാനം സീറ്റുകളിലേ പ്രവേശനം അനുവദിക്കൂ. എസി പ്രവര്‍ത്തിപ്പിക്കാം. രണ്ടു ഡോസ് വാക്സീന് എടുത്തവര്‍ക്കാണ് പ്രവേശനം അനുവദിക്കുക.
വിവാഹത്തിന് 50 പേര്‍ക്ക് പങ്കെടുക്കാം. ഗ്രാമസഭകള്‍ ചേരാനും അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.
https://www.facebook.com/Malayalivartha