പ്രേണയാഭ്യര്ഥന നിരസിച്ച 16കാരി പെണ്‍കുട്ടിക്ക് നേരെ 22കാരന്റെ വാക്കത്തി പ്രയോഗം... വാക്കത്തികാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
പ്രേണയാഭ്യര്‍ത്ഥന നിരസിച്ചതിന് 16കാരിയായ പെണ്‍കുട്ടിയെ വാക്കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. മണര്‍കാട് തിരുവഞ്ചൂര്‍ മണിയാറ്റിങ്കല്‍ വീട്ടില്‍ അനന്തു മധു (22) വിനെയാണ് അയര്‍ക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറേ കാലമായി അനന്തു മധു പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തു വരികയായിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതോടെ പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ വാക്കത്തിയുമായെത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പോക്സോ നിയമപ്രകാരമാണ് യുവാവിനെതിരേ കേസെടുത്തത്. യുവാവ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്നും പൊലീസ് വെളിപ്പെടുത്തി. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha