മോഷണത്തിനായി തെരഞ്ഞെടുക്കുന്നത് സ്ത്രീകളുടെ മാത്രം സ്കൂട്ടർ! ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളെ പിന്തുടര്ന്ന് അവരുടെ സ്കൂട്ടറുകള് കൈക്കലാക്കുന്നത് പതിവ് രീതി, മോഷണ മുതൽ പണയം വെച്ചിട്ട് കിട്ടുന്ന പണം ചീട്ടുകളിക്കും: വ്യത്യസ്തമായ മോഷണവുമായി കോഴിക്കോട് യുവാവ് പിടിയിൽ
പല തരത്തിലെ മോഷണങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്, എന്നാൽ ഇത് ആദ്യ സംഭവമായിരിക്കും. മോഷണത്തിനായി തെരഞ്ഞെടുക്കുന്നത് സ്ത്രീകളുടെ മാത്രം സ്കൂട്ടർ. സംഭവം കോഴിക്കോട്, കുരുവട്ടൂര്‍ പുല്ലാളൂര്‍ സ്വദേശി ഷനീദ് അറഫാത്തിനെ ഇന്നലെ രാത്രിയാണ് പിടികൂടിയത്. അമ്ബതിലധികം സ്കൂട്ടറുകള് ഇയാള്‍ മോഷ്ടിച്ചതായി പൊലീസ് പറയുന്നു.
ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളെ പിന്തുടര്ന്ന് അവരുടെ സ്കൂട്ടറുകള് മോഷ്ടിക്കുകയാണ് ഷനീദിന്റെ രീതി. മോഷണത്തില്‍ ഷനീദ് തുടരുന്ന പ്രത്യേകതയാണ് പൊലീസിന് തുമ്ബായത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 11 സ്ത്രീകളുടെ സ്കൂട്ടറുകള് സമാനമായ രീതിയില്‍ മോഷണം പോയി. പതിനൊന്ന് മോഷണത്തിലും സ്ത്രീകളുടെ പിന്നാലെ ഒരു ബൈക്ക് ഫോളോ ചെയ്യുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി ഏകദേശം അന്‍പതോളം സ്കൂട്ടറുകള് മോഷ്ടിച്ചതായി ഷനീദ് സമ്മതിച്ചിട്ടുണ്ട്. ഇതില്‍ 11 എണ്ണം പൊലീസ് പിടിച്ചെടുത്തു. മോഷ്ടിച്ച സ്കൂട്ടറുകള് പണയംവയ്ക്കുകയാണ് ഷനീദിന്റെ രീതി. ചീട്ടുകളിക്കായി പണം കണ്ടെത്താനാണ് മോഷണം നടത്തുന്നതെന്നാണ് പ്രതിയുടെ മൊഴി.
https://www.facebook.com/Malayalivartha