ബിസിനസുകാരനായ യുവാവിനെ പ്രണയത്തിലാക്കി: യുവാവിനെ വിളിച്ചുവരുത്തി ലോഡ്ജിലേക്ക് കൂട്ടികൊണ്ടുപോയി!! ഹണിട്രാപ്പില്‍ കുടുക്കി തട്ടിയെടുത്തത് 20 ലക്ഷം; യുവതിയെ പൊക്കിയെടുത്ത് പൊലിസ്
ഹണിട്രാപ്പിൽ ബിസിനസ്സുകാരനെ കുരുക്കി പണം കൈക്കലാക്കി. വൈക്കം സ്വദേശിയായ ബിസിനസുകാരനോട് 20 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. 1.35 ലക്ഷം രൂപ കൈക്കലാക്കി. കഴിഞ്ഞ ഞായറാഴ്ച ചേര്‍ത്തലയിലെ ലോഡ്ജില്‍ യുവാവിനെ വിളിച്ചു വരുത്തിയാണ് ഭീഷണി മുഴക്കിയത്.
കാസര്‍കോഡ് സ്വദേശിനി ഉള്‍പ്പെടെ മൂന്നംഗ സംഘമാണ് തട്ടിപ്പ് നടത്തിയത്. പണം വാങ്ങാനെത്തിയ സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് അമ്ബലത്തറ സ്വദേശിനി രഞ്ജിനി, കാത്തിരപ്പള്ളി കൂവപള്ളി സ്വദേശി സുബിന് കൃഷ്ണന്, ഞാറക്കല്‍ സ്വദേശി ജോസ്ലിന് എന്നിവരാണ് തട്ടിപ്പ് നടത്തിയത്.
വൈക്കത്തെ ബിസിനസുകാരനെ ഫോണിലൂടെ പരിചയപ്പെട്ട രഞ്ജിനി പ്രണയം നടിച്ചാണ് കുടുക്കിയത്. ഞായറാഴ്ച തവണക്കടവിലെത്തിയ വ്യവസായിയെ രഞ്ജിനി ചേര്‍ത്തലയിലെ ലോഡ്ജിലേക്ക് കൂട്ടി കൊണ്ടുപോയി.
സുബിനും കൃഷ്ണനും പിന്നാലെ ഇവര്‍ താമസിച്ച മുറിയിലെത്തി യുവതിക്കൊപ്പമുള്ള ചിത്രങ്ങള്‍ പകര്‍ത്തി. 20 ലക്ഷം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് വൈക്കത്തെ വീട്ടിലെത്തി വ്യവസായി 1.35 ലക്ഷം ഇവര്‍ക്ക് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha