അമ്പലവയല്‍ ആയിരംകൊല്ലിയിലെ കുളത്തില്‍ യുവാവിന്റെ മൃതദേഹം... ക്വാറിയുടെ സമീപത്ത് കിടന്ന കാറില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
അമ്പലവയല്‍ ആയിരംകൊല്ലിയിലെ കുളത്തില്‍ യുവാവിന്റെ മൃതദേഹം... ക്വാറിയുടെ സമീപത്ത് കിടന്ന കാറില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
അമ്പലവയല്‍ ആയിരംകൊല്ലിയിലെ കുളത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കമ്പളക്കാട് പച്ചിലക്കാട് സ്വദേശി ഷിജേഷിനെയാണ് ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മുതല്‍ ഷിജേഷിനെ കാണാനില്ലായിരുന്നു. ക്വാറിയുടെ സമീപത്ത് കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്നും ഷിജേഷിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് കുളത്തില്‍ മൃതദേഹമുണ്ടെന്ന സംശയം ദൃഢമായത്.
"
https://www.facebook.com/Malayalivartha