ആറ് വയസ്സുകാരനെ അടിച്ചു കൊലപ്പെടുത്തി... ഇടുക്കി ആനച്ചാലില്‍ ആറുവയസ്സുകാരനെ അടിച്ചു കൊലപ്പെടുത്തി. കുടുംബവഴക്കിനിടെ ബന്ധു ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു, പ്രതി ഒളിവില്‍, അന്വേഷണം ആരംഭിച്ചു

ആറ് വയസ്സുകാരനെ അടിച്ചു കൊലപ്പെടുത്തി... ഇടുക്കി ആനച്ചാലില്‍ ആറുവയസ്സുകാരനെ അടിച്ചു കൊലപ്പെടുത്തി. കുടുംബവഴക്കിനിടെ ബന്ധു ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു
ആമക്കുളം സ്വദേശി റിയാസിന്റെ മകന്‍ അല്‍ത്താഫ് ആണ് മരിച്ചത്. ആക്രമണത്തില്‍ മറ്റൊരു കുട്ടിക്കും പരിക്കേറ്റു.
കുട്ടിയുടെ ബന്ധു ഷാജഹാനാണ് കൊലപാതകം നടത്തിയത്. ഇയാള്‍ ഒളിവിലാണ്.കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമായത്.
കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവാണ് ഷാജഹാന്‍. കുറച്ച് നാളുകളായി കുടുംബങ്ങള്‍ തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. പ്രതി കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു.
വഴക്കിനിടെ ആറ് വയസുകാരന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു. കുട്ടിയുടെ മാതാവിനും മുത്തശ്ശിയ്ക്കും സഹോദരനും മര്‍ദ്ദനമേറ്റു. ഒളിവിലുള്ള ഷാജഹാനായി തിരച്ചില്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha



























