പശ്ചിമബംഗാളിലെ ഭവാനിപൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ തുടങ്ങി, മുഖ്യമന്ത്രി സ്ഥാനം മമത നിലനിര്‍ത്തുമോ?

പശ്ചിമബംഗാളിലെ ഭവാനിപൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തുവരും. രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. 21 ഘട്ടങ്ങളായാണ് വോട്ടെണ്ണല്‍. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ ഉപതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്ക് വിജയം അനിവാര്യമാണ്.
ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രെവാള്‍, സിപിഎം സ്ഥാനാര്‍ത്ഥി ശ്രീജിബ് ബിശ്വാസ് എന്നിവരാണ് പ്രധാന എതിരാളികള്‍. ഒക്ടോബര്‍ 30ന് ആയിരുന്നു വോട്ടെടുപ്പ്. 57 ശതമാനം പൊളിങ് ആണ് രേഖപ്പെടുത്തിയത്.
നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മമത സ്വന്തം മണ്ഡലമായ ഭബാനിപൂരില്‍നിന്ന് ജനവിധി തേടിയത്.
https://www.facebook.com/Malayalivartha



























