ഭാര്യയും ഭര്‍ത്താവും തമ്മിലെ കാര്യങ്ങള്‍ വളരെ വ്യക്തിപരമാണ്; സാമന്തയ്ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ എന്റെ കുടുംബം എന്നെന്നും വിലമതിക്കും; അവള് എപ്പോഴും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കും; സാമന്ത-നാഗചൈതന്യ വിവാഹമോചനം ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി നാഗചൈതന്യയുടെ പിതാവ് നാഗാര്‍ജുന
തെന്നിന്ത്യന്‍ താര ദമ്പതികളായിരുന്ന സാമന്ത രുദ് പ്രഭുവും നാഗചൈതന്യയും വിവാഹമോചനം നേടുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു . ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിരിക്കുകയാണ് നാഗചൈതന്യയുടെ പിതാവും തെലുഗ് നടനുമായ നാഗാര്‍ജുന.
ഭാര്യയും ഭര്‍ത്താവും തമ്മിലെ കാര്യങ്ങള്‍ വളരെ വ്യക്തിപരമാണ്. സാമന്തക്കും നാഗചൈതന്യക്കും ഇടയില്‍ സംഭവിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കുറിച്ചു . ആ വാക്കുകൾ ഇങ്ങനെ; 'കടുത്ത ഹൃദയവേദനയോടെ ഞാന്‍ ഇത് പറയട്ടെ, സാമിനും ചായ്ക്കും ഇടയില്‍ സംഭവിച്ചത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലെ കാര്യങ്ങള്‍ വളരെ വ്യക്തിപരമാണ്.
സാം, ചായ്... രണ്ടുപേരും എനിക്ക് പ്രിയപ്പെട്ടവരാണ്. സാമിനൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ എന്റെ കുടുംബം എന്നെന്നും വിലമതിക്കും. അവള് എപ്പോഴും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കും. ദൈവം ഇരുവര്‍ക്കും കരുത്ത് നല്കി അനുഗ്രഹിക്കട്ടെ എന്നായിരുന്നു ട്വിറ്ററിൽ കുറിച്ചത്.
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസമായിരുന്നു വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും രംഗത്ത് വന്നത് . ഇരുവരും വിവാഹ മോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസങ്ങളായി നടക്കുകയായിരുന്നു. ഈ അഭ്യൂഹങ്ങളോട് ഇരുവരും പ്രതികരിച്ചിരുന്നുമില്ല.
സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും തങ്ങള്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്നുവെന്ന് പ്രേക്ഷകരെ അറിയിച്ചത്. 'ഞങ്ങളുടെ എല്ലാ സുമനസ്സുകള്‍ക്കും. ഒരുപാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഭാര്യഭര്‍ത്താവ് എന്ന നിലയില്‍ നിന്ന് പിരിഞ്ഞ് സ്വന്തം വഴികള്‍ തേടാന്‍ ഞാന്‍ തീരുമാനിച്ചു.
ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, ഞങ്ങള്‍ക്കിടയില്‍ എന്നും ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നു. ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് താരങ്ങള്‍ പോസ്റ്റില്‍ കുറിച്ചത് .
https://www.facebook.com/Malayalivartha