സ്വത്ത് തര്‍ക്കത്തിനിടെ അമ്മായിഅച്ഛന്റെ കൈ തല്ലിയൊടിച്ച മരുമകന് അറസ്റ്റില്‍
സ്വത്ത് തര്‍ക്കത്തിന് ഇടയില്‍ അമ്മായിഅച്ഛന്റെ കൈ തല്ലിയൊടിച്ച കേസില്‍ മരുമകന് അറസ്റ്റിലായി. നന്നൂര്‍ കാവുംങ്കല്‍ പടിയില്‍ രാധാ നിവാസില്‍ അജയകുമാര്‍ (42) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. മരുമകന്റെ ആക്രമണത്തില്‍ ഇടത് കൈയ്ക്ക് പരിക്കേറ്റ രാധാകൃഷ്ണന് നായര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സ്വത്ത് ഭാഗം വെയ്ക്കുന്നതുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അജയകുമാര്‍ വടി ഉപയോഗിച്ച് അറുപത്തൊന്നുകാരനായ രാധാകൃഷ്ണന് നായരെ മര്‍ദ്ദിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ആക്രമണത്തില്‍ രാധാകൃഷ്ണന് നായരുടെ കൈയ്ക്ക് ഒടിവ് സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തിരുവല്ല പൊലീസില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha