വയനാട്ടില്‍ റിസോര്‍ട്ടിന്റെ പൂളില്‍ വീണ് എട്ടു വയസുകാരന് മരിച്ചു
വയനാട്ടില്‍ റിസോര്‍ട്ടിന്റെ പൂളില്‍ വീണ് എട്ടു വയസുകാരന് മരിച്ചു. കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകന് എട്ടുവയസുകാരന് അമല്‍ ഷറഫിന് ആണ് മരണപ്പെട്ടത്. വയനാട് പഴയ വൈത്തിരി, ചാരിറ്റി സഫാരി റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണാണ് അപകടം സംഭവിച്ചത്. മൃതദേഹം, ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. ജിഷാദും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ഇന്ന് രാവിലെയാണ് പ്രസ്തുത റിസോര്‍ട്ടില്‍ അവധി ആഘോഷത്തിനെക്കിയത്. വൈകിട്ട് നാലു മണിയോടെയാണ് റിസോര്‍ട്ടിലെത്തിയ എല്ലാവരും പൂളില്‍ ഇറങ്ങി കളിക്കുന്നതിനിടയിലാണ് അപകടം.
ജിഷാദിന്റെ കാരന്തൂര്‍ സ്വദേശിയായ ഒരു ബന്ധുവിന്റെയാണ് റിസോര്‍ട്ട്. അപകടം നടന്ന പൂളിന് സുരക്ഷാ സംവിധാനങ്ങളാ സെക്യൂരിറ്റി ജീവനക്കാരോ ഇല്ലായിരുന്നു എന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വൈത്തിരി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
https://www.facebook.com/Malayalivartha