കാഴ്ചയും കേള്‍വിയും കുറഞ്ഞ വയോധികയുടെ വീട്ടിലെത്തിയ ആള് വയോധികയുടെ മാല കവര്‍ന്ന് കടന്നു
കാഴ്ചയും കേള്‍വിയും കുറഞ്ഞ വയോധികയുടെ സ്വര്‍ണമാല വീട്ടിലെത്തിയ അപരിചിതന് കവര്‍ന്നു. കിളിമാനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം അയ്യപ്പന്‍കാവ് നഗര്‍ കുന്നുവിളവീട്ടില്‍ പൊന്നമ്മ (87) യുടെ മാലയാണ് കവര്‍ന്നത്. വയോധികന്റെ മകന്റെ പേര പറഞ്ഞുകൊണ്ടാണ അപരിചിതന് വീട്ടിനകത്തേക്ക കയറിയതെന്ന പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. ഗവ. എച്ച്.എസ്.എസ് അയ്യപ്പന്കാവ്നഗര് റോഡിനരികിലാണ് പൊന്നമ്മയുടെ വീട്. കാഴ്ച ശേഷിയും കേള്‍വി ശകതിയും കുറവുള്ള പൊന്നമ്മ ഒറ്റക്കാണ് താമസിക്കുന്നത്. ബൈക്കിലെത്തിയയാള്‍ വീട്ടുമുറ്റത്ത് വാഹനം വച്ച ശേഷം പടികള്‍ കയറി വീട്ടിലേക്ക് വന്നു. ഇളയ മകനായ ഓട്ടോ ഡ്രൈവര്‍ ചന്ദ്രബാബുവിന്റെ വീടല്ലേ എന്ന് ചോദിച്ചത്രേ. വ്യക്തമായി കേള്‍ക്കാനായി അടുത്തേക്ക് ചെന്ന സമയം കഴുത്തില്‍ കിടന്ന ഒരു പവന്റെ മാല പൊട്ടിച്ച് കടന്നു കളഞ്ഞതായി ഇവര്‍ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്കി. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha