പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഐജി ലക്ഷ്മണക്ക് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സീറ്റ് നല്‍കിയില്ല; ഓണ്‍ലൈനില്‍ യോഗത്തിൽ പങ്കെടുക്കാന്‍ നിർദ്ദേശിച്ച് ഡിജിപി; യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഐജിയെ തിരിച്ചയച്ചു
പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഐജി ലക്ഷ്മണക്ക് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സീറ്റ് നല്‍കിയില്ല. യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഐജിയെ തിരിച്ചയച്ചു.അതേസമയം ലക്ഷ്മണയോട് ഓണ്‍ലൈനില്‍ പങ്കെടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. യോഗത്തില്‍ എഡിജിപിമാര്‍ മതിയെന്നാണ് ഡിജിപി അറിയിച്ചത്.മോന്‍സനുമായുള്ള അടുപ്പത്തിന്റെ പേരില്‍ ആരോപണ വിധേയനാണ് ഐജി ലക്ഷ്മണ. മോന്സണ് മാവുങ്കല്‍ കേസിലടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണം നേരിടുന്നതിനിടെയാണ് മുഖ്യമന്ത്രി പൊലീസ് ഉദ്യാഗസ്ഥരുടെ യോഗം വിളിച്ചത്.
ഓണ്‍ലൈന്‍ യോഗത്തില്‍ എസ്എച്ഒ മുതല്‍ ഡിജിപിമാര്‍ വരെ പങ്കെടുത്തു. ലോക്നാഥ് ബെഹ്റയും മനോജ് എബ്രഹാമും മോന്‍സന്റെ വീട് സന്ദര്‍ശിച്ചതും വന്‍ വിവാദമായിരുന്നു. പൊലീസ് ഉള്‍പെട്ട ഹണിട്രാപ് കേസും, പെണ്‍കുട്ടിയെയും അച്ഛനെയും മോഷ്ടാവാക്കി ചിത്രീകരിച്ചുള്ള പിങ്ക് പൊലീസിന്‍്റെ ക്രൂരത അടക്കം അടുത്തിടെ നടന്ന വിവാദ പരമ്ബരകള്‍ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ യോഗം.
https://www.facebook.com/Malayalivartha