ഇടുക്കിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ആറ് വയസ്സുകാരനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍
ഇടുക്കി ആനച്ചാലില്‍ ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധു മുഹമ്മദ് ഷാനിനെയാണ് പോലീസ് പിടികൂടിയത്. ആറുവയസുകാരന് അല്‍ത്വാഫ് ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഭാര്യയുടെ മാതാവിനെയും സഹോദരിയെയും മക്കളെയും മുഹമ്മദ് ഷാന്‍ ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷം മുതുവാന്‍കുടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. സ്ഥലം കണ്ടെത്താതിരിക്കാന്‍ ഇയാള്‍ രാവിലെ മുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല.
ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഷാനെ തിങ്കളാഴ്ച സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. മുഹമ്മദ് ഷാന്റെ ഭാര്യയുടെ സഹോദരിയുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. ഷാന്റെ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് പേര് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അടുത്തിടെ ഷാന്റെ ഭാര്യ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിന് കാരണം സഹോദരിയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
https://www.facebook.com/Malayalivartha