Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കൊച്ചി വഴി വന്നിട്ടും... സംഘാടകര്‍ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്ന് ആണയിട്ട് ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍; താന്‍ വിരുന്നില്‍ ഉണ്ടെന്ന് അറിയിച്ച് സംഘാടകര്‍ വിലപേശി ആളെക്കൂട്ടി; ആര്യന്‍ ഖാനെ കുടുക്കി വാട്‌സാപിലെ ലഹരിമരുന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങള്‍

04 OCTOBER 2021 08:51 AM IST
മലയാളി വാര്‍ത്ത

അറിയാവുന്ന പോലീസുകാരന്‍ ചിലപ്പോള്‍ രണ്ടടി കൂടുതലടിക്കും എന്ന ചൊല്ല് ഷാറൂഖ് ഖാന്റെ മകനായ ആര്യന്‍ ഖാന്റെ കേസിലും ഉണ്ടായി. പിടിയിലായവരില്‍ ഒരാള്‍ നടന്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ആണെന്നറിഞ്ഞപ്പോള്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ഞെട്ടിയിരുന്നു.

താന്‍ ഷാറൂഖ് ഖാന്റെ മകനാണെന്ന് പറഞ്ഞിട്ടും ആര്യന്‍ ഖാനെ വിട്ടില്ല. സംഘാടകര്‍ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്നും പണം അടച്ച് കപ്പലില്‍ ടിക്കറ്റ് എടുത്തിട്ടില്ലെന്നും ആര്യന്‍ ഖാന്‍ അന്വേഷണസംഘത്തോടു പറഞ്ഞു. താന്‍ വിരുന്നില്‍ ഉണ്ടെന്ന് അറിയിച്ച് സംഘാടകര്‍ ആളുകളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ആര്യന്‍ പറഞ്ഞു.

 



അതേസമയം ആര്യന്‍ ഖാന്റെ വാട്‌സാപ്പ് സന്ദേശം കുരുക്കിലായി. ആര്യന്‍ ഖാന്റെ വാട്‌സാപില്‍ ലഹരിമരുന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങള്‍ അന്വേഷണസംഘം കണ്ടെത്തി. ലഹരിമരുന്നുമായി ബന്ധപ്പെട്ട് ഒട്ടേറെ ചാറ്റുകള്‍ അറസ്റ്റിലായവര്‍ തമ്മില്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡി കാലാവധി കഴിഞ്ഞ് ആര്യന്‍ ഖാനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഈ തെളിവുകള്‍ കൈമാറി എന്‍സിബി കസ്റ്റഡി നീട്ടിച്ചോദിക്കും.

അതിനിടെ ആര്യന്‍ ഖാനെ പുറത്തിറക്കാന്‍ വലിയ ശ്രമമാണ് നടക്കുന്നത്. ഇന്നു ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. സ്‌പെയിനില്‍ ചിത്രീകരണത്തിലുള്ള ഷാറുഖ് ഖാന്‍ ചിത്രീകരണം നിര്‍ത്തിവച്ച് ഉടന്‍ മുംബൈയിലേക്കു മടങ്ങിയെത്തിയേക്കും.

 



ഷാറുഖ് ഖാന്റെയും ഗൗരി ഖാന്റെയും മക്കളില്‍ മൂത്തയാളാണ് ആര്യന്‍ ഖാന്‍. പിതാവിന്റെ പാതയിലൂടെ അഭിനയരംഗത്ത് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സിനിമയില്‍ ക്യാമറയ്ക്കു പിന്നില്‍ നില്‍ക്കാനാണ് ആര്യന്‍ ഇഷ്ടപ്പെട്ടിരുന്നത്. 2001ല്‍ പുറത്തിറങ്ങിയ കഭി ഖുശി കഭി ഘം എന്ന ചിത്രത്തില്‍ ബാലതാരമായിരുന്നു.

ലണ്ടനില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം യുഎസില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സ്, സിനിമാറ്റിക് ആര്‍ട്‌സ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡക്ഷനില്‍ ബിരുദമെടുത്തു. ഇന്‍സ്റ്റഗ്രാമില്‍ 14 ലക്ഷത്തോളം പേര്‍ പിന്തുടരുന്നുവെങ്കിലും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെട്ട ചിത്രങ്ങളും വിഡിയോകളുമാണ് അധികവും പങ്കുവയ്ക്കാറുള്ളത്. അമിതാഭ് ബച്ചന്റെ മകളുടെ മകള്‍ നവ്യ നവേലി നന്ദയുമായി ബന്ധപ്പെട്ടു ഗോസിപ്പുകളുണ്ടായിരുന്നു.



രാജ്യത്തെ ഏറ്റവും വലിയ ആഡംബര കപ്പലാണ് ലഹരി മരുന്നു വിവാദത്തില്‍പ്പെട്ട കോര്‍ഡിലിയ. 11 നിലകളുള്ളതാണ് കപ്പല്‍ 1800 പേര്‍ക്കു വരെ കയറാം. രാജ്യാന്തര ജലപാതയില്‍ എത്തുന്ന വേളയിലാണ് കാസിനോകളും ബാറുകളും സജീവമാക്കുക.1200 യാത്രികരുമായി ഈ മാസം 18നാണ് സീസണിലെ ആദ്യ യാത്ര ആരംഭിച്ചത്. 22നു രാവിലെ കൊച്ചി തുറമുഖത്ത് എത്തിയ കപ്പലില്‍നിന്നു മുന്നൂറോളം പേര്‍ കൊച്ചിയിലെയും പരിസരപ്രദേശങ്ങളിലെയും കാഴ്ചകള്‍ കാണാനിറങ്ങി. അന്നു വൈകിട്ട് ലക്ഷദ്വീപിലേക്ക് തിരിച്ചു. ആഭ്യന്തര ക്രൂസ് ടൂറിസത്തിന്റെ പുതിയ തുടക്കമായാണു കപ്പലിന്റെ വരവ് ആഘോഷിക്കപ്പെട്ടത്.

കപ്പലില്‍ ഒരു സംഘം ലഹരിവിരുന്നിനു പദ്ധതിയിടുന്നതായി സിഐഎസ്എഫില്‍ നിന്നു ലഭിച്ച സൂചനയാണു വഴിത്തിരിവായത്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം വിനോദസഞ്ചാരികള്‍ എന്ന മട്ടിലാണു പുറപ്പെട്ടത്.

 



മുംബൈ തീരംവിട്ട് നീങ്ങിയതോടെയാണ് വിരുന്നിനു തയാറെടുപ്പുകള്‍ തുടങ്ങിയത്. 7 മണിക്കൂറുകളോളം നീണ്ട തിരച്ചിലില്‍ വസ്ത്രങ്ങളിലും അടിവസ്ത്രങ്ങളിലും സാനിറ്ററി പാഡുകളിലും പഴ്‌സിലും സൂക്ഷിച്ചിരുന്ന നിലയിലാണ് ലഹരി കണ്ടെത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends