Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

പണംകായ്ക്കുന്ന മരം... കാഴ്ചക്കാരെ അതിശയിപ്പിച്ച് കൊര്‍ഡിലിയ ക്രൂസ് ആഡംബര കപ്പല്‍ എംവി എംപ്രസ്; കപ്പലിന്റെ വിശേഷങ്ങളറിഞ്ഞാല്‍ ഞെട്ടും; 11 ഡെക്കുകളിലായി 796 ക്യാബിനുകളാണ് കപ്പലിലുള്ളത്; 5 ബാറുകള്‍ മുതല്‍ ലൈവ് ബാന്‍ഡുകള്‍, ഷോപ്പിങ് തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്

04 OCTOBER 2021 10:45 AM IST
മലയാളി വാര്‍ത്ത

ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ആഡംബര കപ്പലില്‍ നിന്നും അറസ്റ്റ് ചെയ്തതോടെയാണ് കപ്പലിന്റെ വിശേഷങ്ങള്‍ വാര്‍ത്തയാകുന്നത്. കൊര്‍ഡിലിയ ക്രൂസ് ആഡംബര കപ്പല്‍ ആരെയും ഞെട്ടിപ്പിക്കും. ഇത് കൊച്ചിയിലും എത്തിയിരുന്നു. 1200 യാത്രികരുമാണ് കപ്പല്‍ കൊച്ചിയിലെത്തിയത്.

രാജ്യത്തെ ഏറ്റവും വലിയ ആഡംബര കപ്പലാണ് ലഹരി മരുന്നു വിവാദത്തില്‍പ്പെട്ട കോര്‍ഡിലിയ. ഏറെ വിശേഷങ്ങളാണ് കപ്പലിലുള്ളത്. 11 നിലകളുള്ളതാണ് കപ്പല്‍ 1800 പേര്‍ക്കു വരെ കയറാം. രാജ്യാന്തര ജലപാതയില്‍ എത്തുന്ന വേളയിലാണ് കാസിനോകളും ബാറുകളും സജീവമാക്കുക.

 



11 ഡെക്കുകളിലായി 796 ക്യാബിനുകളാണു കപ്പലിലുള്ളത്. സ്വിമ്മിങ് പൂള്‍, 3 റസ്റ്ററന്റുകള്‍, ഫിറ്റ്‌നസ് സെന്ററുകള്‍, സ്പാ, തിയറ്റര്‍, കാസിനോ, നൈറ്റ് ക്ലബ്, ഡിജെ പാര്‍ട്ടികള്‍, 5 ബാറുകള്‍, ലൈവ് ബാന്‍ഡുകള്‍, ഷോപ്പിങ് തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ളതാണു കപ്പല്‍. മെനു കാര്‍ഡില്‍ നൂറിലധികം വിഭവങ്ങള്‍. 3 രാത്രിയും 4 പകലും നീളുന്ന കപ്പല്‍ യാത്രയ്ക്ക് 22,000 രൂപ മുതല്‍ 30,000 രൂപ വരെയാണു നിരക്കുകള്‍.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൂസ് കപ്പലില്‍ എന്‍സിബി പരിശോധന നടത്തുന്നത്. സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകള്‍ വഴിയായിരുന്നു പാര്‍ട്ടി സംഘടിപ്പിച്ചത്. 80,000 രൂപയാണ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് ഒരാളില്‍നിന്ന് ഈടാക്കിയിരുന്നത്. പിടിയിലായവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

 



വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളുമായി സമുദ്രം ചുറ്റുന്ന കൊര്‍ഡിലിയ ക്രൂസിന്റെ ആഡംബര കപ്പല്‍ എംവി എംപ്രസ് ഒരാഴ്ച മുന്‍പ് കൊച്ചിയിലും എത്തിയിരുന്നു. മുംബൈ തീരത്തെ പാര്‍ട്ടിക്കിടയില്‍ ആഡംബര കപ്പലില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധനയില്‍ 3 യുവതികള്‍ ഉള്‍പ്പെടെ 11 പേര്‍ പിടിയിലായതോടെയാണ് കപ്പല്‍ വീണ്ടും വാര്‍ത്താകേന്ദ്രമായത്.

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും കസ്റ്റഡിയില്‍ എടുത്തവരുടെ കൂട്ടത്തിലുണ്ട്. പാര്‍ട്ടിയില്‍ ആര്യനു ബന്ധമുണ്ടോയെന്നും ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോയെന്നും എന്‍സിബി പരിശോധിച്ചു വരികയാണ്. ആര്യന്റെ ഫോണ്‍ പിടിച്ചടുത്തതായും ചാറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 



കപ്പലില്‍നിന്നു കൊക്കെയ്ന്‍, ഹഷീഷ്, എംഡിഎംഎ ഉള്‍പ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. അടുത്തിടെയാണ് കോര്‍ഡില ക്രൂസ് എന്ന ആഡംബര കപ്പല്‍ ഉദ്ഘാടനം ചെയ്തത്. മുംബൈ തീരത്തിനു സമീപം പുറം കടലില്‍ നിര്‍ത്തിയിരുന്ന കപ്പലിലാണ് പാര്‍ട്ടി സംഘടിച്ചത്.

അതേസമയം ആഡംബരക്കപ്പലിലെ ലഹരി പാര്‍ട്ടിയില്‍ പ്രതികളെ ഒരു ദിവസത്തേക്ക് കസ്റ്റഡില്‍ വിട്ടു. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുന്‍മുന്‍ ദാമേച്ച എന്നിവരെയാണ് ഒക്ടോബര്‍ 5 വരെ എന്‍സിബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ തിങ്കളാഴ്ച്ച വീണ്ടും വാദം കേള്‍ക്കും.

 



ലഹരി ഉപയോഗിച്ചതിനൊപ്പം വാങ്ങിയതിനും വിറ്റതിനുമാണ് മൂവര്‍ക്കുമെതിരെ കേസ്.1.33 ലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടിയതായും പ്രാഥമിക അന്വേഷണത്തില്‍ പ്രതികള്‍ക്കെതിരെ തെളിവുണ്ടെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചു. അതേസമയം ആര്യനെ പുറത്തിറക്കാനുള്ള നെട്ടോട്ടത്തിലാണ് ഷാറൂഖ് ഖാന്‍.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (4 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (6 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (7 hours ago)

Malayali Vartha Recommends