പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനം ഇന്ന്... നവംബര്‍ 12 വരെ നീളുന്ന സമ്മേളനത്തില്‍ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ പരിഗണിക്കും, 24 ദിവസമാണ് സഭ ചേരുക, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സമ്മേളനം

പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനം ഇന്ന് . നവംബര്‍ 12 വരെ നീളുന്ന സമ്മേളനത്തില്‍ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ പരിഗണിക്കും. 24 ദിവസമാണ് സഭ ചേരുക.
ഇതില്‍ 19 ദിവസവും നിയമ നിര്‍മാണത്തിനും നാല് ദിവസം അനൗദ്യോഗിക അംഗങ്ങള്‍ക്കും ഒരു ദിവസം ഉപധനാഭ്യര്‍ഥനക്കുമാണ് നീക്കിവെച്ചിരിക്കുന്നത്. 45 ഓര്‍ഡിനന്‍സുകളാണ് നിലവില്‍. ഒരുദിവസം നാല് ബില്ലുകള്‍ വരെ എടുക്കാനാണ് ആലോചന.
തൊഴിലുറപ്പ് ക്ഷേമനിധി, പഞ്ചായത്തീരാജ്-മുനിസിപ്പാലിറ്റി ദേഭഗതികള്‍, നഗര-ഗ്രാമാസൂത്രണ ഭേദഗതി എന്നീ ബില്ലുകളാണ് തിങ്കളാഴ്ച പരിഗണിക്കുക. ചൊവ്വാഴ്ച ചരക്ക് സേവന നികുതി, വില്‍പന നികുതി ഭേദഗതി, ധനഉത്തരവാദ ഭേദഗതി എന്നീ ബില്ലുകള്‍ പരിഗണിക്കും. മറ്റ് ദിവസങ്ങളില്‍ പരിഗണിക്കുന്ന ബില്ലുകള്‍ കാര്യോപദേശക സമിതി യോഗം തീരുമാനിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സമ്മേളനം. പരിമിതമായി സന്ദര്‍ശകരെയും അനുവദിക്കും. കോവിഡ് മൂലമാണ് ഇത്രയും അധികം ഓര്‍ഡിനന്‍സുകള്‍ വന്നത്. ഇത് നിയമമാക്കാന്‍ പ്രത്യേക സമ്മേളനം ചേരണമെന്ന് സ്പീക്കര്‍ റൂള്‍ ചെയ്തിരുന്നു.
അതേസമയം പുരാവസ്തുവിന്റെ പേരിലെ തട്ടിപ്പടക്കം വിവാദങ്ങളുടെ മലവെള്ളപ്പാച്ചിലിനിടെ അതിന്റെ പ്രതിഫലനം സഭയിലുമുണ്ടായേക്കും.
"
https://www.facebook.com/Malayalivartha





















