Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കണ്ണൂരില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ ദേഹത്ത് വീടിന്റെ മച്ച് തകര്‍ന്നു വീണ് ദാരുണാന്ത്യം... ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്, പരിക്കേറ്റ മകന്‍ ആശുപത്രിയില്‍

04 OCTOBER 2021 08:43 AM IST
മലയാളി വാര്‍ത്ത

കണ്ണൂരില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ ദേഹത്ത് വീടിന്റെ മച്ച് തകര്‍ന്നു വീണ് ദാരുണാന്ത്യം... പൊടിക്കുണ്ട് കൊയിവീട്ടില്‍ വസന്ത (60) യാണ് ദാരുണമായി മരിച്ചത്. മകന്‍ ഷിബുവിന് പരിക്കേറ്റു. മച്ച് നിര്‍മിച്ച മരംകൊണ്ടുള്ള ബീമും മണ്ണും മുകള്‍ നിലയിലെ കട്ടിലും അലമാരയും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വസന്തയുടെ ദേഹത്ത് വീണു.


പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും വസന്ത മരിച്ചിരുന്നു. സീലിങ്ങിന്റെ ബീം തകര്‍ന്നതാണ് അപകടത്തിന് വഴിവെച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.

 




മരത്തിന്റെ ബീം ഉപയോഗിച്ചുണ്ടാക്കിയ സീലിങ് തകര്‍ന്നുവീണതോടെ മുകളിലത്തെ നിലയിലെ കട്ടില്‍ അടക്കമുള്ള വസ്തുക്കള്‍ വസന്തയുടെ മേലേക്ക് വീണു.

മുകളിലെ നിലയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മകന്‍ ഷിബുവും താഴേക്ക് വീണു. ഷിബുവിനെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ക്ക് തലക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഷിബുവിനെ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപെടുത്തിയെങ്കിലും കുടുങ്ങിപ്പോയ ബീമും മണ്ണും ഉള്‍പ്പെടെ പതിച്ചതിനാല്‍ വസന്തയെ രക്ഷിക്കാനായില്ല.

 



അവശിഷ്ടങ്ങള്‍ നീക്കി വസന്തയെ പുറത്തെടുക്കാനും ഫയര്‍ഫോഴ്സും പോലീസും വളരെയേറെ പാടുപെട്ടു. മണ്ണും മറ്റും വീണ് വാതില്‍ തുറക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. പിന്നീട് വാതില്‍ പൊളിച്ച് അകത്ത് കടക്കുമ്പോഴേക്കും വസന്ത മരിച്ചിരുന്നു.

50 വര്‍ഷത്തിലധികം പഴക്കമുള്ള വീട്ടിലെ മച്ചിന്റെ മരംകൊണ്ടുള്ള ബീം ദ്രവിച്ചതാണ് തകര്‍ന്നുവീഴാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (3 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (4 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (6 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (6 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (7 hours ago)

Malayali Vartha Recommends