ട്രഷറിയിലെ ജില്ലാ കളക്ടറുടെ സ്പെഷ്യൽ ട്രഷറി സേവിംഗ്സ് അക്കൗണ്ടിൽ നിന്നും 2.74 കോടി രൂപ അപഹരിച്ച കേസ്... വഞ്ചിയൂർ സർക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവ്

2.74 കോടിയുടെ ട്രഷറി തട്ടിപ്പ് കേസിൽ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയിട്ടുണ്ടോയെന്ന റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ കോടതി ഉത്തരവിട്ടു.
വഞ്ചിയൂർ അഡീഷണൽ സബ് ട്രഷറിയിലെ ജില്ലാ കളക്ടറുടെ സ്പെഷ്യൽ ട്രഷറി സേവിംഗ്സ് അക്കൗണ്ടിൽ നിന്നും 2.74 കോടി രൂപ അപഹരിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി ഉത്തരവ്.
വഞ്ചിയൂർ സർക്കിൾ ഇൻസ്പെക്ടർ ഒക്ടോബർ 16 നകം റിപ്പോർട്ട് ഹാജരാക്കാൻ വിജിലൻസ് സ്പെഷ്യൽ ജഡ്ജ് എം.ബി. സ്നേഹലതയാണ് ഉത്തരവിട്ടത്.
"https://www.facebook.com/Malayalivartha



























