തലസ്ഥാനത്തെ ഞെട്ടിച്ച് സിക വൈറസ് ബാധ! 62കാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ...

വീണ്ടും തലസ്ഥാനത്തെ ഞെട്ടിച്ച് സിക വൈറസ് ബാധ. തിരുപുറം മണ്ണക്കല്‍ സ്വദേശിയായി 62 വയസുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പരണിയം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ തിരുപുറം പഞ്ചായത്തിന്റെ സഹായത്തോടെ മണ്ണക്കല്ലിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
പ്രദേശത്ത് സ്‌പ്രേയിങ് കൊതുക് ഉറവിട നശീകരണം, ഫീവര്‍ സര്‍വേ തുടങ്ങിയവയും നടത്തി. പ്രദേശവാസികള്‍ക്കു കൊതുകു വലകളും വിതരണം ചെയ്തു.
തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചർമ്മത്തിൽ ചുവന്ന പാടുകൾ, ചെങ്കണ്ണ്, സന്ധിവേദന എന്നിങ്ങനെ ഡെങ്കിപ്പനിയോടു സാദൃശ്യമുള്ള ലക്ഷണങ്ങളാണ് രോഗത്തിനുള്ളത്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നീ രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകൾ തന്നെയാണ് സിക രോഗവും പകർത്തുന്നത്. രോഗിയുമായുള്ള ലൈംഗികബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha



























