കണ്ണൂരില്‍ ഒരു ഇടവേളക്ക് ശേഷം സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പിനുമെതിരെ അമര്‍ഷം പുകയുന്നു

കണ്ണൂരില്‍ ഒരു ഇടവേളക്ക് ശേഷം സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പിനുമെതിരെ അമര്‍ഷം പുകയുന്നു.
സി പി എം സഖാക്കളെ ദയാദാക്ഷണ്യമില്ലാതെ അറസ്റ്റ് ചെയ്യുന്നതാണ് അമര്‍ഷത്തിന് കാരണം. പി.ജയരാജന്റെ ശക്തി ക്ഷയിച്ചതോടെയാണ് തങ്ങള്‍ വേട്ടയാടപ്പെടുന്നതെന്ന് സി പി എം പ്രവര്‍ത്തകര്‍ കരുതുന്നു.
ചിറ്റാരിപ്പറമ്പ് അക്കര വട്ടോളി കോട്ടയില്‍ കണ്ണവം പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. വി.പി. ബഷീറിനെ കൂട്ടംചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയടക്കം 20 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേയാണ് പുതുതായി കേസെടുത്തിരിക്കുന്നത്.
ബി.ജെ.പി. പ്രവര്‍ത്തകന്‍ അനന്തേശ്വരത്ത് മഹേഷിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട കോട്ടയിലെ ഉത്തമന്‍, റിജേഷ്, വിജില്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞദിവസം രാത്രി സ്‌പെഷ്യല്‍ ഡ്രൈവ് ഡ്യൂട്ടിയുടെ ഭാഗമായി കോട്ടയില്‍ ഭാഗത്തേക്ക് പോയതായിരുന്നു എസ്.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം. റോഡില്‍ കൂട്ടംകൂടിനിന്ന ഇരുപത്തിയഞ്ചോളംപേര്‍ പേര്‍ പോലീസ് വാഹനം കണ്ട് പെട്ടെന്ന് ഓടിമാറി.
സ്ഥലത്തുണ്ടായിരുന്ന ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ ഓടി പ്പോയവര്‍ തിരികെയെത്തി തടഞ്ഞു. എസ്.ഐ.യെ കൈയേറ്റം ചെയ്ത് കൈപിടിച്ച് തിരിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ കണ്ണവം സി.ഐ. ശിവന്‍ ചോടോത്തും സംഘവും ചേര്‍ന്ന് വഴി തടസ്സമുണ്ടാക്കിയരെ ബലമായി മാറ്റുകയും എസ്.ഐ.യെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കൈയേറ്റം ചെയ്തതിനുമാണ് കേസ്. പ്രതികള്‍ ഒളിവിലാണ്.
കണ്ണൂരില്‍ കേസെടുക്കണമെങ്കില്‍ ജില്ലാ സെക്രട്ടറിയുമായി ആലോചിക്കണമെന്നതാണ് വ്യവസ്ഥ. പി.ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരിക്കെ ഇത് കാര്യമായി നടപ്പലാക്കിയിരുന്നു. ജയരാജനും പിണറായിയും തമ്മില്‍ ആദ്യം നടന്ന കലഹം പ്രവര്‍ത്തകരുട അറസ്റ്റുമായി ബന്ധപ്പെട്ടതായിരുന്നു. കണ്ണൂരിലെ പോലീസ് സ്റ്റേഷനില്‍ ജയരാജന്‍ നേരിട്ടത്തിയത് വലിയ വിവാദമായി. പോലീസ് സ്റ്റേഷനില്‍ പാര്‍ട്ടിക്കാര്‍ കയറിയിറങ്ങരുതെന്ന് മുഖ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി.ജയരാജന്‍ ഇതിന് മറുപടി നല്‍കിയില്ലെങ്കിലും അവര്‍ തമ്മില്‍ മാനസികമായി തെറ്റി.ജയരാജന്‍ തനിക്ക് മേലെ കളിക്കുകയാണെന്ന ചിന്ത പിണറായിക്കുണ്ടായി. കണ്ണൂരിലെ പാര്‍ട്ടിയുടെ അട്ടിപേര്‍ അവകാശം ജയരാജന്‍ ഏറ്റെടുക്കരുതെന്ന നിര്‍ദ്ദേശം കോടിയേരി ജയരാജന്‍ നല്‍കി.
പി ജയരാജന് ശേഷം എം.വി.ജയരാജന്‍ സെക്രട്ടറിയായെങ്കിലും പാര്‍ട്ടിക്ക് യാതൊരു റോളും ഇല്ലായിരുന്നു. പോലീസിന്റെ മന്ത്രി മുഖ്യമന്ത്രിയായത് തന്നെയാണ് കാരണം. എല്ലാവര്‍ക്കും പിണറായിയെ ഭയമാണ്. അദ്ദേഹത്തിന്റെ കല്‍പനകള്‍ക്ക് എതിര്‍ ചൊല്ല് പറയാന്‍ ഇന്നത്തെ സാഹചര്യത്തില്‍ ആര്‍ക്കും ധൈര്യമില്ല.
കണ്ണൂരിലെ പാര്‍ട്ടിക്കാര്‍ പിണങ്ങുന്നത് പിണറായിക്ക് ശോഭനമല്ല. കണ്ണൂരാണ് സി പി എമിന്റെ ഈറ്റില്ലം. അവിടെത്തെ പ്രവര്‍ത്തകര്‍ക്കുണ്ടാകുന്ന അസംതൃപ്തി കേരളം മുഴുവന്‍ പ്രതിഫലിക്കും.
ബി ജെ പി പ്രവര്‍ത്തകന്റെ കൊലപാതക കേസില്‍ പോലീസിന് എന്താണിത്ര താത്പര്യമെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട്. അതില്‍ സര്‍ക്കാരിനെതിരായ ഒരു ദുഷ്ചി ന്തയുണ്ടെന്ന കാര്യം മറക്കാനാവില്ല.
"
https://www.facebook.com/Malayalivartha





















