പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാംസമ്മേളനം തുടങ്ങി... പ്ലസ് വണ്‍ സീറ്റുകള്‍ കൂടുതലായി അനുവദിക്കുന്നത് സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം...

പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാംസമ്മേളനം തുടങ്ങി... പ്ലസ് വണ്‍ സീറ്റുകള്‍ കൂടുതലായി അനുവദിക്കുന്നത് സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം... ഈ സഭാ സമ്മേളന കാലയളവിലെ ആദ്യ അടിയന്തരപ്രമേയ നോട്ടീസാണിത്.
പ്ലസ് വണ്‍ സീറ്റുകള്‍ കുറവാണെന്നും അധിക സീറ്റുകള്‍ അനുവദിക്കണമെന്നും സമ്മേളനം ഈ വിഷയം ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ഷാഫി പറമ്പില്‍ നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ അധിക ബാച്ചുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സഭയില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ഏകജാലക സംവിധാനം വഴി 2,71,736 സീറ്റുകളിലേക്ക് 4,69,219 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ സ്പോര്‍ട്ട്സ് ക്വാട്ട അടക്കമുള്ള സീറ്റുകളില്‍ ഒഴിവ് വരുന്ന സീറ്റുകള്‍ ജനറലിലേക്ക് മാറ്റുന്നതിലൂടെ 1,92,959 സീറ്റുകള്‍ പുതുതായി ലഭ്യമാക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി സഭയെ അറിയിച്ചു.
നിയമനിര്‍മാണത്തിനായി മാത്രമാണ് ഈ നിയമസഭാ സമ്മേളനത്തിന്റെ അജണ്ട. നാല്പത്തഞ്ചോളം ഓര്‍ഡിനന്‍സുകള്‍ നിയമമാക്കുന്നതിനാവും മുന്‍ഗണന.
https://www.facebook.com/Malayalivartha



























