ഇരട്ടക്കുട്ടികളെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പടുത്തിയ സംഭവം; മാതാവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി, വീടിന് പിറകുവശത്തെ വാതില്‍ തുറന്ന് തറവാട് വീടിനോട് ചേര്‍ന്ന കിണറ്റില്‍ എറിയുകയായിരുന്നുവെന്ന് യുവതി, വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ കണ്ടത് മോട്ടോര്‍ പൈപ്പില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന മുംതാസിനെ

ഇരട്ടക്കുട്ടികളെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പടുത്തിയ സംഭവത്തിൽ ചികിത്സയിലായിരുന്ന മാതാവിനെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കേസ് അന്വേഷിക്കുന്ന നാദാപുരം സി.ഐ ഫായിസ് അലിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച മൂന്നരയോടെയാണ് മുംതാസിനെ ആവോലം സി.സി.യു.പി സ്കൂളിന് പിറകിലെ മഞ്ഞാംപുറത്തെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കൊലപാതകം നടത്തിയ രീതി, കുട്ടികളെ കിണറ്റില്‍ എറിഞ്ഞ സ്ഥലം, സമയം എന്നിവ മുംതാസ് പൊലീസിനോട് വ്യക്തമാക്കിയിരുന്നു. വീടിന് പിറകുവശത്തെ വാതില്‍ തുറന്ന് തറവാട് വീടിനോട് ചേര്‍ന്ന കിണറ്റില്‍ എറിയുകയായിരുന്നുവെന്ന് ഇവര്‍ പൊലീസിന് മൊഴി നൽകി.ആദ്യം ആണ്‍കുട്ടി റസ്വിനെയാണ് കിണറ്റിലേക്ക് എറിഞ്ഞത്. വീണ്ടും മുറിയില്‍ തിരിച്ചെത്തി രണ്ടാമത്തെ കുട്ടി നൗഹയെയും വെള്ളം കോരുന്ന കുളിമുറിയുടെ വിടവിലൂടെ കിണറ്റിലേക്ക് എറിയുകയായിരുന്നുവെന്ന് ഇവർ വിശദീകരിച്ചു.
ഇതിനുപിന്നാലെ ബന്ധുവിനെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ച ശേഷം ഇവരും കിണറ്റില്‍ ചാടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ മോട്ടോര്‍ പൈപ്പില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന മുംതാസിനെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്.
അതോടൊപ്പം തന്നെ സംഭവത്തിന് ശേഷം റിമാന്‍ഡിലായ പ്രതിയെ വെള്ളിയാഴ്ചയാണ് തെളിവെടുപ്പിനായി നാദാപുരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. വീട്ടില്‍ എത്തിയതോടെ നിയന്ത്രണം നഷ്ടമായ പ്രതി വികാരാധീനയായി പൊട്ടിക്കരയുകയായിരുന്നു. ഇവർ സ്ഥലത്തെത്തിയ വിവരം അറിഞ്ഞ് അയല്‍വാസികളടക്കം നിരവധി പേര് സ്ഥലത്ത് തടിച്ചുകൂടി.
https://www.facebook.com/Malayalivartha





















