പ്ലസ് വണ്‍ സീറ്റിലെ ക്ഷാമം ചൂണ്ടിക്കാട്ടി പ്രതിപക്ഷം! ഈ ആവശ്യത്തെ പിന്തുണച്ചും സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി കാണണമെന്നും ജില്ലാ, സബ് ജില്ലാ അടിസ്ഥാനത്തില്‍ സീറ്റുകള്‍ പരിഗണിക്കണമെന്നും മുന്‍ മന്ത്രി കെ.കെ. ശൈലജ

പ്ലസ് വണ്‍ സീറ്റിലെ ക്ഷാമം ചൂണ്ടിക്കാട്ടി പ്രതിപക്ഷം. ഈ ആവശ്യത്തെ പിന്തുണച്ചും സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി കാണണമെന്നും ജില്ലാ, സബ് ജില്ലാ അടിസ്ഥാനത്തില്‍ സീറ്റുകള്‍ പരിഗണിക്കണമെന്നും മുന്‍ മന്ത്രി കെ.കെ. ശൈലജ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. പ്ലസ് വണ്‍ സീറ്റിലെ ക്ഷാമം ചൂണ്ടിക്കാട്ടി നിയമസഭയില്‍ ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നിരുന്നു.
പുതിയ ബാച്ചുകള്‍ അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് നോട്ടീസ് നല്‍കിയ ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ 22ാം തീയതി ആദ്യ ഘട്ട അലോട്ട്മെന്‍റ് അവസാനിച്ചതോടെ 2,71,000 സീറ്റുകളില്‍ 2,18,000 പേര്‍ക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്. ബാക്കിയുള്ള കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട വിഷയം പഠിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും ഷാഫി പറമ്പി ല്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha





















