11.30 ന് താൻ സ്ഥലത്ത് ഓടിയെത്തുമ്പോൾ പെൺകുട്ടി ചോരയിൽ കുളിച്ചുകിടക്കുന്നതും പ്രതി ദൂരെ മാറിയിരിക്കുന്നതും കണ്ടു;നിഥിനാ മോളെ കൊലപ്പെടുത്തിയ കേസിൽ പോലീസിനെയും ചാനലിനെയും തെറ്റിദ്ധരിപ്പിച്ച മധ്യവയസ്കനെ നിരീക്ഷിച്ച് പോലീസ്

കോട്ടയം സെന്റ് തോമസ് കോളേജിൽ നിഥിനാ മോളെ കൊലപ്പെടുത്തിയ കേസിൽ പോലീസിനെയും ചാനലിനെയും തെറ്റിദ്ധരിപ്പിച്ച മധ്യവയസ്കൻ കുടുങ്ങും....കൊല നടക്കുന്ന സമയം ശബ്ദം കേട്ട് ആദ്യം ഓടിയെത്തിയ ആൾ എന്നു പറഞ്ഞായിരുന്നു പൊലീസിനെയും, ചാനലുകളെയും തെറ്റിദ്ധരിപ്പിച്ചത്.
ഇദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി . കൊട്ടാരമറ്റത്തെ ഒരു ചെറുകിട വ്യാപാരിയാണിയാളെന്നാണ് പൊലീസിന് വിവരം കിട്ടി . സംഭവം നടക്കുന്നതിന് എതിർവശത്ത് അരകിലോമീറ്ററോളം അകലെ മറ്റൊരു കെട്ടിടം പണി നടക്കുന്ന സ്ഥലത്ത് നിൽക്കുകയായിരുന്നു താൻ.
പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സംഭവസ്ഥലത്തേക്ക് നോക്കിയപ്പോൾ കുറച്ചുപേർ ഓടിക്കൂടുന്നത് കണ്ടു. ഉടനെ താനും അവിടേക്ക് ഓടിയെത്തിയെന്നാണ് ഇയാൾ പറഞ്ഞത് . 11.30 ന് താൻ സ്ഥലത്ത് ഓടിയെത്തുമ്പോൾ പെൺകുട്ടി ചോരയിൽ കുളിച്ചുകിടക്കുന്നതും പ്രതി ദൂരെ മാറിയിരിക്കുന്നതും കണ്ടുവെന്നായിരുന്നു ഇയാൾ പറഞ്ഞത് .
11.30 ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചുവെന്ന് വ്യക്തമായതോടെ ഇയാളുടെ ദൃക്‌സാക്ഷി വിവരണം തട്ടിപ്പാണന്ന് പൊലീസിന് ബോദ്ധ്യപ്പെട്ടു.ഇയാളുടെ വിവരണം പല ചാനലുകളും സംപ്രേഷണം ചെയ്തിരുന്നു. കൊല നടത്തിയതിന് ശേഷം കൃത്യത്തിന് ശേഷം പ്രതി എവിടെയാണിരുന്നതെന്ന് ചോദിച്ചപ്പോൾ ദൂരെയൊരു സ്ഥലം ഇയാൾ ചൂണ്ടിക്കാണിച്ചു .
അപ്പോൾ മാദ്ധ്യമപ്രവർത്തകർക്ക് ഇയാൾ പറയുന്നത് കള്ളമാണെന്ന് മനസിലായി . ചാനലിൽ മുഖംകാണിക്കാൻ ഓടിനടന്ന ഇയാളെ സ്ഥലത്തെത്തിയ പാലാ ഡിവൈ.എസ്.പി ഷാജു ജോസ് നോട്ടമിട്ടിരുന്നു. ഇയാളെ ശ്രദ്ധിക്കാൻ പൊലീസുകാർക്ക് നിർദ്ദേശം നൽകി .
പാലാ സെന്റ് തോമസ് കാമ്പസിലൂടെ നടന്ന നീങ്ങുന്നതിനിടെ മുടിയ്ക്ക് വലിച്ച് വീഴ്ത്തിയ ശേഷം കഴുത്തിന് ശക്തമായി കുത്തിപ്പിടിച്ചതോടെ നിഥിന മോളുടെ ബോധം മറഞ്ഞിരുന്നെന്നും ഇതിന് ശേഷമാണ് അഭിഷേക് കഴുത്തറത്തതെന്നും പൊലീസ് വെളിപ്പെടുത്തി .
പ്രൊഫഷണൽ കില്ലറുടെ വൈദഗ്ദ്ധ്യത്തോടെയാണ് അഭിഷേക് കൃത്യം നിർവഹിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പഞ്ചഗുസ്തി ചാമ്പ്യനായ അഭിഷേകിന്റെ പിടുത്തത്തിൽ ബോധം മറഞ്ഞ് പ്രധാന ഞരമ്പുകൾ വികസിച്ചു. ഒറ്റപിടുത്തത്തിൽ ബോധം നഷ്ടപ്പെടുത്താനും സെക്കൻഡുകൾക്കൊണ്ട് കഴുത്ത് മുറിക്കാനുമുള്ള അഭിഷേകിന്റെ വൈദഗ്ദ്ധ്യം പൊലീസിനെയും നടുക്കി കളഞ്ഞു .
https://www.facebook.com/Malayalivartha





















