നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുന്നു;അന്നം തരുന്ന കർഷകരെ കൂട്ടക്കൊല ചെയ്തുകൊണ്ട് ഇനിയും ഈ പൈശാചിക ഭരണം തുടരാമെന്ന് നരേന്ദ്ര മോദി വ്യാമോഹിക്കേണ്ട;ആഞ്ഞടിച്ച് കെ സുധാകരന്‍

അന്നം തരുന്ന കർഷകരെ കൂട്ടക്കൊല ചെയ്തുകൊണ്ട് ഇനിയും ഈ പൈശാചിക ഭരണം തുടരാമെന്ന് നരേന്ദ്ര മോദി വ്യാമോഹിക്കേണ്ടെന്ന് കെ സുധാകരന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലോഡ്‌ഡേയാണ് അദ്ദേഹം തന്റെ വിമർശനം അറിയിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ; അന്നം തരുന്ന കർഷകരെ കൂട്ടക്കൊല ചെയ്തുകൊണ്ട് ഇനിയും ഈ പൈശാചിക ഭരണം തുടരാമെന്ന് നരേന്ദ്ര മോദി വ്യാമോഹിക്കേണ്ട.
അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന കർഷകർക്കിടയിലേയ്ക്ക് കാർ ഓടിച്ചു കയറ്റി അവരെ കൊലപ്പെടുത്തിയത് കേന്ദ്രം ഭരിക്കുന്ന മന്ത്രിയുടെ മകനാണ്! കോൺഗ്രസ് ഭരണമില്ലാത്ത ഇന്ത്യ എവിടെ എത്തി നിൽക്കുന്നുവെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇന്നലെ കണ്ടത്.
ഇനിയും ഈ ദുരന്ത ഭരണത്തെ പേറി നടക്കുവാനുള്ള ശക്തി ഇന്ത്യ മഹാരാജ്യത്തിനില്ല. കൊല്ലപ്പെട്ട കർഷകരെ കാണാൻ പുറപ്പെട്ട AICC ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിൽ എടുത്ത പോലീസ് നടപടിയെ ശക്തമായി അപലപിക്കുന്നു. ഇതുകൊണ്ടൊന്നും തളർന്നു പോകുന്ന രാഷ്ട്രീയ പ്രസ്ഥാനമല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് ബിജെപി ഓർക്കുന്നത് നല്ലതാണ്.
സ്വാതന്ത്ര്യ സമരത്തെ പോലും പലപ്പോഴും പിന്നിൽ നിന്ന് കുത്തിയ സംഘപരിവാർ, അവകാശ സമരങ്ങളോട് തങ്ങൾക്കുള്ള വെറുപ്പും അസഹിഷ്ണുതയും പണ്ടേ വെളിപ്പെടുത്തിയതാണ്. ജീവനും ജീവിതവും നിലനിർത്തുവാനുള്ള അവകാശ പോരാട്ടത്തിനിടയിൽ സംഘപരിവാർ ശക്തികളാൽ കൊല്ലപ്പെട്ട കർഷകർക്ക് ആദരാഞ്ജലികൾ.
ഈ രാജ്യത്തിൻ്റെ ആത്മാവ് കർഷകരിൽ തന്നെയാണ്. അതിനെ തകർക്കുന്നവർക്കെതിരെ കൈമെയ് മറന്ന് നാം പോരാടണം. പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ ബ്രിട്ടീഷ് സാമ്രാജിത്വത്തെ ഇന്ത്യയുടെ മണ്ണിൽ നിന്നും തൂത്തെറിയാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ, ഫാസിസ്റ്റു മോദിയിൽ നിന്നും ഇന്ത്യയെ വീണ്ടെടുക്കാനും ഇന്ത്യൻ നാഷണൽ കോൺഗ്രസിനറിയാം.
https://www.facebook.com/Malayalivartha





















