വിമാന യാത്രക്കാർക്കായി കേന്ദ്ര സര്‍ക്കാരിനോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; വിമാന യാത്രക്കൂലി വര്‍ധന തടയാനും വിമാന കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാനും നടപടിയെടുക്കാൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

അന്തരാഷ്ട്ര യാത്രകൾക്ക് തിരക്കേറി വരുകയാണ്. പ്രത്യേകിച്ച് ഗൾഫ് രാഷ്ട്രങ്ങളിലേക്ക്. ആയതിനാൽ തന്നെ വിമാന യാത്രക്കൂലി വര്‍ധന തടയാനും വിമാന കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാനും നടപടിയെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നിയമസഭയില്‍ എം രാജഗോപാലന്‍ എംഎല്‍എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
സർവീസുകളുടെയും സീറ്റുകളുടെയും എണ്ണം വര്ധിപ്പിക്കാന്‍ നടപടികള് സ്വീകരിക്കണമെന്നും വിമാന കമ്പനികളോടും വ്യോമയാന മന്ത്രാലയത്തോടും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല് 1994-ല് എയര്കോര്പ്പറേഷന് നിയമം റദ്ദാക്കി വിമാന നിരക്ക് നിയന്ത്രണം എടുത്തുകളഞ്ഞതിനാൽ തന്നെ, നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം വിമാന കമ്പനികള്ക്കുണ്ട് എന്ന മറുപടിയാണ് ലഭിച്ചത്.
അതോടൊപ്പം തന്നെ സെപ്തംബര്‍ എട്ടിന് പുറത്തിറക്കിയ സര്ക്കാര് ഉത്തരവ് പ്രകാരം എയര്പോര്ട്ടുകളിലെ റാപ്പിഡ് ആര്ടിപിസിആര് ടെസ്റ്റിന് 2490 രൂപയാണ്. സാധാരണ ആര്ടിപിസിആര് ടെസ്റ്റ് റിസല്ട്ടിനെ അപേക്ഷിച്ച് ഒരുമണിക്കൂറിനുള്ളില് റിസല്ട്ട് ലഭിക്കുന്നതാണ്. ഇതില്‍ ഉപയോഗിക്കുന്ന കാട്റിഡ്ജിന് 2000 രൂപയോളം വിലവരുന്നുണ്ട്. ഇത് കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ചത് തന്നെ. എന്നാല് എത്തിചേരേണ്ട രാജ്യങ്ങളിലെ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ചെലവ് കുറഞ്ഞ ടെസ്റ്റുകള് തെരഞ്ഞെടുക്കാന് യാത്രക്കാര്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha





















