രണ്ടാം പിണറായി സർക്കാർ പ്രഖ്യാപിച്ച സാമൂഹിക ഉത്തരവാദിത്തമുള്ള പദ്ധതികളിലൊന്നാണ് വാതിൽപ്പടിസേവനം;പരീക്ഷണ ഘട്ടത്തിൽ തന്നെ കാട്ടാക്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളും പദ്ധതിയിൽ ഇടം പിടിച്ചുവെന്നത് ഏറെ അഭിമാനകരമാണ്;വാതിൽപ്പടിസേവനം എന്ന ഈ പദ്ധതി മികച്ച രീതിയിൽ മണ്ഡലത്തിൽ മുന്നോട്ട് കൊണ്ട് പോകുന്നതിന് ഏവരുടെയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് ഐ.ബി സതീഷ്

രണ്ടാം പിണറായി സർക്കാർ പ്രഖ്യാപിച്ച സാമൂഹിക ഉത്തരവാദിത്തമുള്ള പദ്ധതികളിലൊന്നാണ് വാതിൽപ്പടിസേവനം. പരീക്ഷണ ഘട്ടത്തിൽ തന്നെ #കാട്ടാക്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളും പദ്ധതിയിൽ ഇടം പിടിച്ചുവെന്നത് ഏറെ അഭിമാനകരമാണെന്ന് അറിയിച്ച് കാട്ടാക്കട എം എൽ എ ഐ ബി സതീഷ് .അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; ഊന്നുവടിയായി #വാതിൽപ്പടിസേവനം...
രണ്ടാം പിണറായി സർക്കാർ പ്രഖ്യാപിച്ച സാമൂഹിക ഉത്തരവാദിത്തമുള്ള പദ്ധതികളിലൊന്നാണ് വാതിൽപ്പടിസേവനം. പരീക്ഷണ ഘട്ടത്തിൽ തന്നെ #കാട്ടാക്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളും പദ്ധതിയിൽ ഇടം പിടിച്ചുവെന്നത് ഏറെ അഭിമാനകരമാണ്. അതിനാൽ തന്നെ പദ്ധതിയുടെ നടത്തിപ്പിൽ വലിയ ശ്രദ്ധ നൽകിവരുന്നു ഈ നാളുകളിൽ...
പല സാഹചര്യങ്ങളാൽ ലോകം വീട്ടകങ്ങളിലേക്ക് ചുരുങ്ങിപ്പോയവർ, അശരണർ, തീവ്രമായ രോഗാനുഭവങ്ങളിലൂടെ കടന്നുപോകുന്നവർ, വാർദ്ധക്യ സഹജമായ കാരണങ്ങളാൽ വീടുവിട്ട് പുറത്തിറങ്ങാനാകാത്തവർ. ജീവിതത്തിന്റെ ഈ അസന്നിഗ്ദഘട്ടത്തിൽ തണലായി, താങ്ങായി, ഊന്നുവടികളായി സർക്കാരുണ്ടെന്ന് അവർക്കിനി അനുഭവത്തിൽ നിന്ന് പറയുവാനാകും.
ഇവരുടെ അരികിലേക്ക് സർക്കാർ സേവനങ്ങൾ എത്തുകയാണ്. പദ്ധതിയുടെ ഈ പരീക്ഷണ ഘട്ടത്തിൽ മസ്റ്ററിംഗ്, സാമൂഹ്യക്ഷേമ പെൻഷൻ, മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധി, ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കൽ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രമേണ കൂടുതൽ സേവനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തും.
ആത്മസമർപ്പണ മനോഭാവമുള്ള വാളന്റിയർമാരെ ഓരോ വാർഡുകളിലേക്കും നിശ്ചയിച്ച് അവർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. ആ വോളന്റിയർമാരാണ് നേരത്തേ സൂചിപ്പിച്ച ഊന്നുവടികൾ. പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് വാർഡ്തലത്തിലുള്ള വിശദമായ സർവ്വേയുടെ അടിസ്ഥാനത്തിലാകും.
ഇന്നലെ #പള്ളിച്ചൽ പഞ്ചായത്തിലെ വാതിൽപ്പടി സേവനത്തിന് തുടക്കം കുറിച്ചുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൊറണ്ടിവിള വാർഡിലെ ഒരു അമ്മയുടെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അപേക്ഷയും ഒപ്പിട്ടുവാങ്ങി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.എസ്.കെ പ്രീജ, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മല്ലിക തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. വാതിൽപ്പടിസേവനം എന്ന ഈ പദ്ധതി മികച്ച രീതിയിൽ മണ്ഡലത്തിൽ മുന്നോട്ട് കൊണ്ട് പോകുന്നതിന് ഏവരുടെയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു.
ഐ.ബി സതീഷ്
https://www.facebook.com/Malayalivartha





















