കേരളത്തിൽ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 75 ശതമാനത്തിലധികം പേരും കോവിഡിനെതിരെ പ്രതിരോധശേഷി ഉള്ളവർ; പ്രതിരോധത്തിന്റെ ഘടകമായി കണ്ടിരിക്കുന്നത് വാക്‌സിനേഷനെ...

സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് പ്രായമുള്ളവരിൽ 75 ശതമാനത്തിലധികം പേരും കോവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചതായി ആരോഗ്യവകുപ്പ്. സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി വിവിധ മേഖലകളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം അറിഞ്ഞിരിക്കുന്നത്.
പ്രതിരോധത്തിന്റെ പ്രധാന ഘടകമായി കണ്ടിരിക്കുന്നത് വസിക്സിനേഷനെയാണ്. സ്‌കൂളുകള്‍ തുറക്കുമ്ബോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന് സര്‍കാര്‍ വിദഗ്ധസമിതി അംഗം പറഞ്ഞു.
വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനാണു സര്‍കാരിന്റെ നിര്‍ദേശം. വിദ്യാര്‍ഥികളുടെ വീടുകളില്‍ വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവരുണ്ടെങ്കില്‍ കുട്ടികളെ ഉപയോഗിച്ച് വിവരം ശേഖരിച്ച് അവര്‍ക്കു എത്രയും പെട്ടെന്ന് വാക്‌സിന്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു.
നവംബര്‍ ഒന്നിനു സ്‌കൂളുകള്‍ തുറക്കുമ്ബോള്‍, 18 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ മിക്കവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 92.8 ശതമാനം പേര്‍ക്ക് ഒരു ഡോസും (2,47,88,585), 42.1 ശതമാനം പേര്‍ക്ക് രണ്ട് ഡോസും (1,12,55,953) നല്‍കി.
കോവിഡ് കുട്ടികളില്‍ ഗുരുതരമാകില്ലെങ്കിലും വീടുകളിലുള്ള പ്രായമായവരെയും മറ്റു രോഗമുള്ളവരെയും ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ വീടുകളില്‍ മറ്റു രോഗങ്ങളുള്ളവര്‍ക്കു കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha






















