കാണാതായ പെൺകുട്ടിയെ കിട്ടുന്നത് പിറ്റേന്ന് അടുത്തുള്ള കുളത്തിൽ നിന്ന്; പീരുമേട്ടില്‍ ആത്മഹത്യ ചെയ്‌ത പെണ്‍കുട്ടി പീഡനത്തിനരയായതായി തെളിഞ്ഞു; അയൽവാസിയും സുഹൃത്തുമായ യുവാവ് അറസ്റ്റിൽ

പീരുമേട്ടിൽ പതിനേഴുകാരി ആത്മഹത്യ ചെയ്തത് കേരളത്തെ ഞെട്ടിച്ച മറ്റൊരു ആത്മഹത്യ ആയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അയൽവാസി അറസ്റ്റിലായി.കരടിക്കുഴി സ്വദേശിയും സുഹൃത്തുമായ ആനന്ദാണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. മരിച്ച പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു.
ഇദ്ദേഹം പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പൊലീസിന് സൂചന ലഭിച്ചെങ്കിലും മുന്‍പ് ചോദ്യം ചെയ്യലില്‍ ആനന്ദ് ഇത് സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ആനന്ദ് ഉള്‍പ്പടെ സംശയം തോന്നിയ മൂന്ന്പേരുടെ ഡിഎന്‍എ സാമ്ബിള്‍ പരിശോധിച്ചപ്പോഴാണ് സത്യം വെളിവായത്.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 17ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ കുളത്തില്‍ നിന്ന് പിറ്റേന്നാണ് കണ്ടുകിട്ടുന്നത്. പെണ്‍കുട്ടിയെ കാണാതാകുന്നതിന് തലേന്ന് ഇരുവരുമൊന്നിച്ച് ആശുപത്രിയില്‍ പോയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ആനന്ദിനെതിരെ പോക്സോ വകുപ്പുകൾ ഉള്‍പ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha






















