സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കല്‍ കരട് മാര്‍ഗരേഖ ഇന്ന് ... എല്‍പി ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്നത് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ നിര്‍ദ്ദേശിച്ചു കൊണ്ട് സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായുള്ള കരട് മാര്‍ഗ രേഖ തയ്യാറായി.....

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കല്‍ കരട് മാര്‍ഗരേഖ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. വിവിധ വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി തയ്യാറാക്കിയ മാര്‍ഗരേഖയുടെ കരട് ആണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
എല്‍പി ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി മറ്റു ക്ലാസുകളില്‍ ഒരു ബഞ്ചില്‍ രണ്ടു കുട്ടികള്‍. എല്‍.പി തലത്തില്‍ ഒരു ക്ലാസില്‍ ഒരേ സമയം 10 കുട്ടികള്‍ മാത്രം എന്നാല്‍ യു.പി തലം മുതല്‍ ക്ലാസില്‍ 20 കുട്ടികള്‍ ആകാം.
ഇടവേള എല്ലാ ക്ലാസിനും ഒന്നിച്ചാകരുത്. ഇതനുസരിച്ച് ടൈം ടേബിള്‍ വേണം. ആദ്യ ഘട്ടത്തില്‍ സ്‌കൂളുകളില്‍ ഉച്ച ഭക്ഷണം ഉണ്ടാവില്ല. അവസ്ഥ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പരിഗണിച്ചേക്കും
കുട്ടികളിലും രക്ഷിതാക്കളിലുമുള്ള ആശങ്കയും ആരോഗ്യവകുപ്പിന്റെ കോവിഡ് പ്രോട്ടോക്കോളും പരിഗണിച്ചാണ് എണ്ണത്തില്‍ നിയന്ത്രണം. ക്ലാസല്‍ കുട്ടികള്‍ കൂട്ടം കൂടി ഇരിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്.
എല്‍.പി തലത്തില്‍ ഒരു ക്ലാസില്‍ 30 കുട്ടികള്‍ വേണം. മാര്‍ഗരേഖ അനുസരിച്ചാണെങ്കില്‍ മൂന്ന് ബാച്ചായി കുട്ടികളെ തിരിക്കേണ്ടിവരും. ബാച്ച് തയ്യാറാക്കുന്നതിന് സ്‌കൂളുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കും.
അതേസമയം സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. ഇതിനായി തയാറാക്കിയ കേന്ദ്രീകൃത മൊഡ്യൂളിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും.
"
https://www.facebook.com/Malayalivartha






















