പണം കണ്ട് വളര്‍ന്നപ്പോള്‍... ആര്യന്‍ ഖാന്‍ പിതാവ് ഷാറുഖ് ഖാനുമായി ഫോണില്‍ സംസാരിച്ചു; പൊട്ടിക്കരഞ്ഞ് ആര്യന്‍; വന്‍ തോക്കുകളുമായി ബന്ധമുണ്ടെങ്കിലും ആപത്ഘട്ടത്തില്‍ സഹായിക്കാനാരുമില്ല; കുറച്ച് സഹാനുഭൂതി കാണിക്കാം എന്ന ശശി തരൂരിന്റെ ട്വിറ്റ് ആശ്വാസം

എത്ര പണം ഉണ്ടായിട്ടും കാര്യമില്ല ചില സന്ദര്‍ഭങ്ങളില്‍ പെട്ടാല്‍ പെട്ടതാണ്. അതാണ് ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അവസ്ഥ. ആര്യന്‍ ഖാന്‍ പിതാവ് ഷാറുഖ് ഖാനുമായി ഫോണില്‍ സംസാരിച്ചു. നിയമനടപടികളുടെ ഭാഗമായി ലാന്‍ഡ് ഫോണില്‍ നിന്ന് 2 മിനിറ്റ് സംസാരിച്ചതായി എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സമയം ആര്യന്‍ ഖാന്‍ പൊട്ടിക്കരഞ്ഞുപോയി.
ചോദ്യം ചെയ്യലിനിടെ ആര്യന്‍ ഖാന്‍ തുടര്‍ച്ചയായി കരഞ്ഞതായി എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആര്യന്‍ ഖാന്‍ വെളിപ്പെടുത്തി.. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലിലാണ് ആര്യന്റെ വെളിപ്പെടുത്തല്‍. യുകെയിലും ദുബായിലും താമസിച്ചിരുന്നപ്പോഴും ലഹരി ഉപയോഗിച്ചിരുന്നെന്ന് ആര്യന്‍ എന്‍സിബി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
ഞായറാഴ്ച ആഡംബര കപ്പല്‍ കോര്‍ഡിലിയയില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ആര്യന്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റിലായത്. ആര്യന്റെ സുഹ!ൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, മോഡലും നടിയുമായ മുണ്‍മുണ്‍ ധമേച്ഛ, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് കൊക്കെയ്‌നും ഹാഷിഷും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തു.
ഫാഷന്‍ ടിവി മാനേജിങ് ഡയറക്ടര്‍ ഖാഷിഫ് ഖാന്റെ പങ്കാളിത്തത്തോടെയാണു കപ്പലില്‍ ലഹരിവിരുന്നു സംഘടിപ്പിച്ചതെന്നാണ് വിവരം. രഹസ്യവിവരത്തെത്തുടര്‍ന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ യാത്രക്കാരെപോലെ കയറുകയായിരുന്നു. സംഘാടകര്‍ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്നും പണം അടച്ച് കപ്പലില്‍ ടിക്കറ്റ് എടുത്തിട്ടില്ലെന്നുമാണ് ആര്യന്‍ അന്വേഷണസംഘത്തോടു പറഞ്ഞത്. എന്നാല്‍, ആര്യന്‍ ഖാന്റെ വാട്‌സാപില്‍ ലഹരിമരുന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങള്‍ അന്വേഷണസംഘം കണ്ടെത്തി.
ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിക്കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെ അതില്‍ സന്തോഷം കൊള്ളുന്നവരെ വിമര്‍ശിച്ചും താരത്തെ തുണച്ചും ശശി തരൂര്‍ എംപി രംഗത്തെത്തി. 'മറ്റുള്ളവരുടെ കഷ്ടപ്പാടില്‍ ആനന്ദം കണ്ടെത്തുന്ന ശവംതീനി' എന്ന അര്‍ഥം വരുന്ന 'Ghoulish Epicaricacy' എന്ന വാക്കു ചേര്‍ത്തായിരുന്നു തരൂരിന്റെ ട്വീറ്റ്. ഷാറുഖിന്റെ മകന്റെ അറസ്റ്റില്‍ സംതൃപ്തി കൊള്ളുന്നവരെ തരൂര്‍ ട്വീറ്റില്‍ വിമര്‍ശിച്ചു.
'ലഹരിയുടെ ആരാധകനോ ലഹരി ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടുള്ള ആളോ അല്ല താന്‍. പക്ഷേ, ചിലര്‍ ഷാറുഖിനും മകനുമെതിരെ വേട്ടയാടല്‍ നടത്തുകയാണ്. കുറച്ച് സഹാനുഭൂതി കാണിക്കാം. ഒരു 23കാരന്റെ മുഖം നിരാശയോടെ താഴേണ്ടതല്ല' തരൂര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആര്യന്റെ പക്കല്‍നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എന്‍സിബി അറിയിച്ചു. ആര്യന്റെ സുഹൃത്ത് അര്‍ബാസ് ഖാന്റെ പക്കല്‍നിന്ന് 6 ഗ്രാം ചരസ് കണ്ടെത്തി. മറ്റൊരു പ്രതി മുണ്‍മുണ്‍ ധമേച്ഛയുടെ പക്കല്‍നിന്ന് 5 ഗ്രാം ചരസും കണ്ടെടുത്തു. മറ്റ് അഞ്ചു പ്രതികളില്‍ നിന്നായി കൊക്കെയ്‌നും എംഡിഎംഎയും പിടിച്ചെടുത്തു. മറ്റ് പ്രതികളുമായി ആര്യനും അര്‍ബാസിനും ബന്ധമില്ലെന്ന് ഇരുവരുടെയും അഭിഭാഷകര്‍ വാദിച്ചു.
ലഹരിമരുന്ന് കേസില്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായത് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. സൂപ്പര്‍താരത്തിന്റെ മകന്‍ ഇത്തരമൊരു പ്രവൃത്തിയില്‍ ഏര്‍പ്പെടില്ലെന്നാണ് ഷാറുഖ് ആരാധകര്‍ പറയുന്നത്. കേസില്‍ താരപുത്രനെ കുടുക്കിയതാവാമെന്നാണ് ബഹുഭൂരിപക്ഷം ആരാധകരുടെയും വിശ്വാസം. ഇതിന്റെ ഭാഗമായി ട്വിറ്ററില്‍ 'വി സ്റ്റാന്‍ഡ് വിത്ത് എസ്ആര്‍കെ' എന്ന ഹാഷ്ടാഗ് ആരംഭിച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ട് ട്രെന്‍ഡിങ് ലിസ്റ്റില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. എന്ത് സംഭവിച്ചാലും ഷാറുഖിനും കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും അതിനായി ഫാന്‍സ് എല്ലാവരും ഒന്നിക്കണമെന്നും ട്വിറ്ററില്‍ ചിലര്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
" f
https://www.facebook.com/Malayalivartha






















